
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഭീകരമായ സ്ഥിതിയിലേക്ക് പോകുന്ന സാഹചര്യത്തിൽ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതിയുമായി തെലുങ്ക് നടൻ ചിരഞ്ജീവി. ചിരഞ്ജീവി നേതൃത്വം നൽകുന്ന കൊറോണ ക്രൈസിസ് ചാരിറ്റി അപ്പോളോ 247മായി ചേർന്നാണ് വാക്സിൻ നൽകുന്നത്.
ട്വിറ്ററിലൂടെയാണ് ചിരഞ്ജീവി ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 22 മുതൽ വാക്സിൻ നൽകി തുടങ്ങും. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന വിതരണം ആയിരിക്കും നടക്കുകയായിരുന്നും ചിരഞ്ജീവി വ്യക്തമാക്കി. 45 വയസിന് മുകളിലുള്ള തെലുങ്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം തെലുങ്ക് ചലച്ചിത്ര മേഖലയിലെ സഹപ്രവർത്തകരുടെ സഹായത്തോടെയാണ് ചിരഞ്ജീവി കൊറോണ ക്രൈസിസ് ചാരിറ്റി ആരംഭിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് സിനിമ മേഖലയിലെ നിരവധി പേർക്ക് സഹായങ്ങൾ സംഘടന നടത്തിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ