‘മഹാമാരിക്കിടയിലും നല്ല ഭക്ഷണം തന്നു’; മേപ്പടിയാന്‍ ടീമിന് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

Web Desk   | Asianet News
Published : Apr 21, 2021, 04:43 PM IST
‘മഹാമാരിക്കിടയിലും നല്ല ഭക്ഷണം തന്നു’; മേപ്പടിയാന്‍ ടീമിന് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

Synopsis

കൊവിഡ് പ്രതിസന്ധിക്കിടയിലും ക്രൂവിലെ എല്ലാവര്‍ക്കും മികച്ച ഭക്ഷണം ഒരുക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്.

ണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മേപ്പടിയാൻ. ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ മേക്കോവർ ഏറെ ശ്രദ്ധനേടിയിരുന്നു. ഡിസംബറിലാണ് ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത്. ഇപ്പോഴിതാ ചിത്രീകരണവേളയില്‍ നല്ല ഭക്ഷണം ഒരുക്കിയതിന് മെസ്സ് ടീമിന് നന്ദി പറയുകയാണ് ഉണ്ണി മുകുന്ദന്‍. 

കൊവിഡ് പ്രതിസന്ധിക്കിടയിലും ക്രൂവിലെ എല്ലാവര്‍ക്കും മികച്ച ഭക്ഷണം ഒരുക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. അത് നല്ലരീതിയിൽ തന്നെ അവര്‍ ഓര്‍ക്കിയിരിക്കുന്നുവെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്നും താരം ഫേസ്ബുക്കിലൂടെ അറിയിച്ചു.

"ഈ പകര്‍ച്ചവ്യാധി സമയത്തെ ചിത്രീകരണത്തിനിടയിലും മികച്ചതും ആരോഗ്യപൂര്‍ണവുമായ ഭക്ഷണം ഒരുക്കിയ മെസ്സ് ടീമിന് ഞാന്‍ നന്ദി അറിയിക്കുന്നു. എറേ പ്രതിസന്ധിക്കിടയിലും ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ അണിയറ പ്രവര്‍ത്തകരുടെ വലിയ പ്രയത്‌നം തന്നെ വേണ്ടി വന്നിട്ടുണ്ട്. ചിത്രം റിലീസാകാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. ഞങ്ങള്‍ ചിത്രീകരണം ആസ്വദിച്ചത് പോലെ ഈ സിനിമ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു", ഉണ്ണിമുകുന്ദൻ കുറിക്കുന്നു.

I sincerely thank our production mess team for providing quality and healthy food when we shot during the pandemic. A...

Posted by Unni Mukundan on Wednesday, 21 April 2021

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നിർമിതി ബുദ്ധി മുതൽ സെൻസർഷിപ്പ് വരെ ചർച്ച ചെയ്‍ത് ഓപ്പൺ ഫോറം
ശിവരാജ് കുമാർ - രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം "45 " ട്രെയ്‌ലർ പുറത്ത്