
മെഗാസ്റ്റാർ ചിരഞ്ജീവി സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം പൂജ ചടങ്ങുകളോടെ ഇന്നലെ ആരംഭിച്ചു. പ്രശസ്ത നിര്‍മ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണൻ നിർമ്മിക്കുന്ന ഈ ഹൈ-വോൾട്ടേജ് എന്റർടെയ്‌നർ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് #ചിരുബോബി2 / #ചിരു158 എന്നാണ്. കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി വൻകിട പ്രോജക്ടുകൾ നൽകിയതിന് ശേഷം കെവിഎൻ പ്രൊഡക്ഷൻസിന്റെ ആദ്യ തെലുങ്ക് സംരംഭം കൂടിയാണ് ഈ ചിത്രം.
പവർ സ്റ്റാർ പവൻ കല്യാൺ, നാഗബാബു എന്നിവർ മുഖ്യാതിഥികളായി എത്തിയ പൂജ ചടങ്ങ്, യഥാർത്ഥത്തിൽ മെഗാ ഇവന്റ് ആയി മാറി. മെഗാ ത്രയം വേദി പങ്കിടുന്നത് കാണുന്നത് ആരാധകർക്ക് ഒരു ദൃശ്യ വിരുന്നായിരുന്നു. പവൻ കല്യാൺ ഫസ്റ്റ് ക്ലാപ്പ് നൽകിയപ്പോൾ സുസ്മിത കൊനിഡെല ക്യാമറ സ്വിച്ച് ഓൺ ചെയ്തു. ആദ്യ ഷോട്ട് സംവിധാനം ചെയ്തത് വി. വി. വിനായക് ആണ്. ബി ഗോപാൽ, കോദണ്ഡരാമി റെഡ്ഡി, നാഗബാബു എന്നിവർ തിരക്കഥ നിർമ്മാതാക്കൾക്ക് കൈമാറി. നിരവധി പ്രമുഖ സംവിധായകരുടെയും നിർമ്മാതാക്കളുടെയും സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു. കെവിഎൻ പ്രൊഡക്ഷൻസിൽ നിന്നുള്ള ലോഹിത്തും സംഘത്തോടൊപ്പം പരിപാടിയിൽ പങ്കെടുത്തു.
ജനങ്ങളുടെ സ്പന്ദനം മനസ്സിലാക്കുന്ന സംവിധായകൻ ബോബി കൊല്ലി ഇത്തവണ ഒരു വമ്പൻ കഥയാണ് ഒരുക്കിയിരിക്കുന്നത്. വ്യാപ്തിയും തീവ്രതയും ഗംഭീര കാഴ്ചയും വാഗ്ദാനംചെയ്യുന്ന രീതിയിൽ മെഗാ കാൻവാസിൽ ആണ് ചിത്രം ഒരുങ്ങുന്നത്. പതിറ്റാണ്ടുകളായി എണ്ണമറ്റ ഐക്കണിക് കഥാപാത്രങ്ങൾക്ക് പേരുകേട്ട ചിരഞ്ജീവി, തന്റെ കരിയറിലെ ഏറ്റവും തീവ്രമായ വേഷങ്ങളിലൊന്നിൽ ആണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഫിറ്റ്നസ് പരിവർത്തനം പ്രദർശിപ്പിക്കുന്ന ജിം സെഷൻ വീഡിയോ, ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.
ചിത്രത്തിൽ ഒരു നിർണായക വേഷത്തിനായി മലയാള നടി അനശ്വര രാജനെ തീരുമാനിച്ചിട്ടുണ്ട്. ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് നാളെ ഹൈദരാബാദിൽ ആരംഭിക്കും. നേരത്തെ, ചിത്രത്തിൻ്റെ നിർമ്മാതാക്കൾ ആകർഷകമായ ഒരു കൺസെപ്റ്റ് പോസ്റ്ററും, ശ്രദ്ധേയമായ ഒരു ലുക്ക് ടെസ്റ്റ് ഇമേജും പുറത്തിറക്കിയതു മുതൽ ചിത്രത്തെക്കുറിച്ചുള്ള ആവേശം ആരാധകർക്കിടയിൽ ഏറെ ശക്തമാണ്. ഇവരുടെ മുൻ ചിത്രമായ വാൾട്ടർ വീരയ്യയുടെ വൻ വിജയത്തിന് ശേഷം, ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്നത് വലിയയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്
രചന, സംവിധാനം: ബോബി കൊല്ലി, പ്രൊഡക്ഷൻ ബാനർ: കെവിഎൻ പ്രൊഡക്ഷൻസ്, നിർമ്മാതാവ്: വെങ്കട്ട് കെ നാരായണ, സംഗീതം: തമൻ എസ്, തിരക്കഥാകൃത്തുക്കൾ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി, അഡീഷണൽ തിരക്കഥാകൃത്തുക്കൾ: ഹരി മോഹന കൃഷ്ണ, വിനീത് പൊട്ലൂരി, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ: ആന്റണി റൂബൻ, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, വിഎഫ്എക്സ് സൂപ്പർവൈസർ: യുഗന്ദർ ടി, സംഭാഷണങ്ങൾ: ഭാനു-നന്ദു, ചീഫ് കോ-ഡയറക്ടർമാർ: ബെല്ലംകൊണ്ട സത്യം, പൂസല രാധാകൃഷ്ണ, കോ-ഡയറക്ടർ: വി. ക്രാന്തി ചക്രവർത്തി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശരണ്യ പൊട്ല, മാർക്കറ്റിംഗ്ഃ ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ