Bholaa Shankar First Look : 'വേതാളം' 'ഭോലാ ശങ്കറാ'കുന്നു, ഇതാ ചിരഞ്‍ജീവി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

Web Desk   | Asianet News
Published : Mar 01, 2022, 01:35 PM IST
Bholaa Shankar First Look : 'വേതാളം' 'ഭോലാ ശങ്കറാ'കുന്നു, ഇതാ ചിരഞ്‍ജീവി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

Synopsis

കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിരഞ്‍ജീവി നായകനാകുന്ന പുതിയ ചിത്രമാണ് 'ഭോലാ ശങ്കര്‍'.മെഹര്‍ രമേഷാണ് ചിത്രം സംവിധാനംചെയ്യുന്നത്. 'ഷാഡോ' എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് 'ഭോലാ ശങ്കര്‍'. 'ഭോലാ ശങ്കര്‍' ( Bholaa Shankar First Look) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  പുറത്തുവിട്ടിരിക്കുകയാണ് ചിരിഞ്‍ജീവി.

എല്ലാവര്‍ക്കും ശിവരാത്രി ആശംസകള്‍ നേര്‍ന്നാണ് 'ഭോലാ ശങ്കറി'ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. അജിത്ത് നായകനായ ഹിറ്റ് ചിത്രം 'വേതാള'ത്തിന്റെ റീമേക്കാണ് 'ഭോലാ ശങ്കര്‍'. ഡൂഡ്‍ലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്.

രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. 'ഭോലാ ശങ്കറെ'ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷാണ്. 'വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ ചിരഞ്‍ജീവി എത്തുക.  ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന്റെ കലാസംവിധായകൻ  എ എസ് പ്രകാശ് ആണ്.

അജിത്ത് നായകനായ ചിത്രം 'ബില്ല' തെലുങ്കിലേക്ക് റീമേക്ക് ചെയ്‍ത സംവിധായകനാണ് മെഹര്‍ രമേഷ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിച്ചത്. മറ്റൊരു അജിത് ചിത്രം കൂടി മെഹര്‍ രമേഷ് തെലുങ്കിലേക്ക് എത്തിക്കുമ്പോള്‍ വൻ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. 'ആചാര്യ' എന്ന ഒരു ചിത്രവും ചിരഞ്‍ജീവി നായകനായി റിലീസിന് തയ്യാറായിട്ടുണ്ട്.

Read More : അജിത്ത് നായകനായ ചിത്രം 'വേതാളം' തെലുങ്കിലേക്ക്, ചിരഞ്‍ജീവിയുടെ 'ഭോലാ ശങ്കറി'ന് ഗംഭീര തുടക്കം

'ആചാര്യ' എന്ന പുതിയ ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ മകൻ രാം ചരണും അഭിനയിക്കുന്നു. കൊരടാല ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊരടാല ശിവയുടേത് തന്നെയാണ് ചിത്രത്തി്നറെ തിരക്കഥയും. ഏപ്രില്‍ 29ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.

ആനന്ദ് ശ്രീറാം ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. ചിരഞ്‍ജീവിയുടെ 'ആചാര്യ'യുടെ  സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മണി ശര്‍മയാണ്. നിരഞ്‍ജൻ റെഡ്ഡി ആണ് ചിത്രം നിര്‍മിക്കുന്നത്. 'ആചാര്യ' എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിരഞ്‍ജീവി എത്തുന്നത്. രാം ചരണ്‍ 'സിദ്ധ'യായിട്ട് ചിത്രത്തില്‍ അഭിനയിക്കുന്നു. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തില്‍  നായിക. രാം ചരണിന്റെ ജോഡിയായി ചിത്രത്തില്‍ പൂജ ഹെഡ്‍ഡെയും അഭിനയിക്കുന്നു. സോനു സൂദ്, ജിഷു സെൻഗുപ്‍ത,  സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ്‍ തുടങ്ങിയവരും 'ആചാര്യ'യില്‍ അഭിനയിക്കുന്നു. ആചാര്യ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം തിരു ആണ്.

മോഹൻലാല്‍ നായകനായി അഭിനയിച്ച ചിത്രം 'ലൂസിഫറും' മോഹൻരാജയുടെ സംവിധാനത്തില്‍ ചിരഞ്‍ജീവി തെലുങ്കിലേക്ക് എത്തിക്കുകയാണ്. 'ഗോഡ്‍ഫാദര്‍' എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ എത്തുക. നയൻതാരയാണ് 'ഗോഡ്‍ഫാദര്‍' എന്ന ചിത്രത്തില്‍ നായികയായി എത്തുക. ചിരഞ്‍ജീവിയുടെ 'ഗോഡ്‍ഫാദര്‍' എന്ന  ചിത്രം രാം  ചരണ്‍ ആണ് നിര്‍മിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസുമായി ചേര്‍ന്നാണ് നിര്‍മാണം.

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും