'ലൂസിഫര്‍' റീമേക്കിന് മുന്‍പുള്ള ചിരഞ്ജീവി ചിത്രം; 'ആചാര്യ' റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Oct 09, 2021, 11:06 PM IST
'ലൂസിഫര്‍' റീമേക്കിന് മുന്‍പുള്ള ചിരഞ്ജീവി ചിത്രം; 'ആചാര്യ' റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ജനതാ ഗാരേജ്' അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ കൊരട്ടല ശിവയാണ്

ടോളിവുഡ് (Tollywood) ബോക്സ് ഓഫീസ് ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ചിരഞ്ജീവി (Chiranjeevi) നായകനാവുന്ന 'ആചാര്യ' (Acharya). ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ജനതാ ഗാരേജ്' അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ കൊരട്ടല ശിവയാണ്. 2019 ഒക്ടോബറില്‍ ചിത്രീകരണമാരംഭിച്ച ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോയി. ഇപ്പോഴിതാ ചിരഞ്ജീവി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍.

2022 ഫെബ്രുവരി 4 ആണ് ആചാര്യയുടെ റിലീസ് തീയതി. തെലുങ്കിലെ വരാനിരിക്കുന്ന മറ്റൊരു വമ്പന്‍ ചിത്രമായ രാജമൗലിയുടെ 'ആര്‍ആര്‍ആറി'നു ശേഷമാണ് ഇത്. 2022 ജനുവി 7നാണ് രാജമൗലി ചിത്രത്തിന്‍റെ റിലീസ് തീയതി. ചിരഞ്ജീവിയുടെ മകനായ രാം ചരണ്‍ ഈ രണ്ട് ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നതാണ് ഒരു കൗതുകം. 

കാജല്‍ അഗര്‍വാള്‍, സോനു സൂദ്, പൂഡ ഹെഗ്‍ഡെ, ജിഷു സെന്‍ഗുപ്‍ത, സൗരവ് ലോകേഷ്, കിഷോര്‍ തുടങ്ങിയവര്‍ക്കൊപ്പം അതിഥിതാരമായി റജിന കസാഡ്രയും എത്തുന്നു. തിരുവാണ് ഛായാഗ്രഹണം. എഡിറ്റിംഗ് നവീന്‍ നൂളി. സംഗീതം മണി ശര്‍മ്മ. കൊനിഡേല പ്രൊഡക്ഷന്‍ കമ്പനിയും മാറ്റിനി എന്‍റര്‍ടെയ്‍ന്‍‍മെന്‍റും സംയുക്തമായാണ് നിര്‍മ്മാണം. 'ലൂസിഫര്‍' റീമേക്ക് ആയ 'ഗോഡ്‍ഫാദര്‍' ആണ് ചിരഞ്ജീവിയ്ക്ക് പൂര്‍ത്തിയാക്കേണ്ട അടുത്ത ചിത്രം. 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ