'ലൂസിഫറി'നു ശേഷം 'വേതാളം'; ചിരഞ്ജീവിയുടെ 'ഭോലാ ശങ്കറി'ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Aug 21, 2022, 09:56 PM IST
'ലൂസിഫറി'നു ശേഷം 'വേതാളം'; ചിരഞ്ജീവിയുടെ 'ഭോലാ ശങ്കറി'ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

അജിത്ത് നായകനായ ചിത്രം ബില്ലയും തെലുങ്കിലേക്ക് റീമേക്ക് ചെയ്‍തത് മെഹര്‍ രമേശ് ആയിരുന്നു

തെലുങ്ക് മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെ 67-ാം പിറന്നാള്‍ ദിനമാണ് നാളെ. അതിനോടനുബന്ധിച്ച് ചിരഞ്ജീവ നായകനാവുന്ന പുതിയ ചിത്രങ്ങളുടെ അപ്ഡേറ്റുകള്‍ ഒന്നിനു പിന്നാലെ ഒന്നായി എത്തിക്കൊണ്ടിരിക്കുകയാണ്. ചിരഞ്ജീവിയുടെ അടുത്ത ചിത്രം ഗോഡ്ഫാദറിന്‍റെ ടീസര്‍ മണിക്കൂറുകള്‍ക്കു മുന്‍പ് പുറത്തെത്തിയിരുന്നു. ഒപ്പം ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 5 ന് ആണ് ചിത്രം പുറത്തെത്തുക. ഇതിനൊപ്പം മറ്റൊരു ചിത്രത്തിന്‍റെ അപ്ഡേറ്റ് കൂടി ഇന്ന് പുറത്തെത്തി. ഭോലാ ശങ്കര്‍ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതിയാണ് അത്.

മെഹര്‍ രമേശ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം 2023 ഏപ്രില്‍ 14 ന് ആണ് പുറത്തെത്തുക. തമിഴില്‍ വന്‍ വിജയം നേടിയ അജിത്ത് കുമാര്‍ ചിത്രം വേതാളത്തിന്‍റെ റീമേക്ക് ആണിത്. തമന്ന നായികയാവുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് ഭോലാ ശങ്കറിന്‍റെ സഹോദരിയുടെ വേഷത്തില്‍ എത്തുന്നത്. മുരളി ശര്‍മ്മ, രഘു ബാബു, റാവു രമേശ്, വെണ്ണെല കിഷോര്‍, പി രവി ശങ്കര്‍, തുളസി ശിവമണി, പ്രഗതി, ശ്രീമുഖി, ബിത്തിരി സതി, സത്യ അക്കള, രശ്മി ഗൌതം, ഉത്തേജ്, ഗെറ്റപ്പ് ശ്രീനു, ലോബോ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാഡോ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേശിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് ഇത്. അജിത്ത് നായകനായ ചിത്രം ബില്ലയും തെലുങ്കിലേക്ക് റീമേക്ക് ചെയ്‍തത് മെഹര്‍ രമേശ് ആയിരുന്നു. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിച്ചത്

എ കെ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, ക്രിയേറ്റീവ് കൊമേഴ്സ്യല്‍സ് എന്നീ ബാനറുകളില്‍ അനില്‍ സുങ്കരയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡൂഡ്‍ലി ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ്, സം​ഗീതം മഹതി സ്വര സാ​ഗര്‍, കലാസംവിധാനം എ എസ് പ്രകാശ്. കെ വി എന്‍ പ്രൊഡക്ഷന്‍ ആണ് വിതരണം. 

ALSO READ : തെലുങ്കിലെ 'സ്റ്റീഫന്‍' എത്തി; ഒപ്പം സല്‍മാന്‍, നയന്‍താര; 'ഗോഡ്‍ഫാദര്‍' ടീസര്‍

PREV
Read more Articles on
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്