'മകൻ മാത്രമല്ല, ഇനി മറ്റൊരാളുമുണ്ട്', ചലച്ചിത്ര നടി ചിത്രാ നായര്‍ വിവാഹിതയായി

Published : Feb 21, 2025, 02:48 PM IST
'മകൻ മാത്രമല്ല, ഇനി മറ്റൊരാളുമുണ്ട്', ചലച്ചിത്ര നടി ചിത്രാ നായര്‍ വിവാഹിതയായി

Synopsis

ലെനീഷ് ആര്‍മി ഏവിയേഷൻ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്.

ന്നാ താൻ കേസ് കൊടെന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടി ചിത്രാ നായര്‍. സുമലത ടീച്ചര്‍ എന്ന ആ കഥാപാത്രം പ്രേക്ഷകരുടെ ഇഷ്‍ടം നേടിയ ഒന്നായിരുന്നു. ചിത്രാ നായര്‍ വീണ്ടും വിവാഹിതയായിരിക്കുകയാണ്. ലെനീഷാണ് ചിത്രാ നായരുടെ വരൻ.

ലെനീഷ് ആര്‍മി ഏവിയേഷൻ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. വിവാഹിതയായ കാര്യം ചിത്രയാണ് അറിയിച്ചതും. ലെനീഷിന്റെ ആദ്യ വിവാഹത്തില്‍ ഒരു മകൻ ഉണ്ട്. ചിത്രാ നായരുടെ മകൻ അദ്വൈതും വിവാഹ ചടങ്ങില്‍ സാന്നിദ്ധ്യമായിരുന്നു.

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ സിനിമയാണ് ചിത്രാ നായര്‍ വേഷമിട്ടതില്‍ ഒടുവിലത്തേത്.രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളാണ് സംവിധാനം. ഛായാഗ്രഹണം സബിൻ ഊരാളുക്കണ്ടി ആണ്. ന്നാ താൻ കേസ് കൊട് ചിത്രത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ചയാകുകയും ചെയ്‍ത കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരുക്കുന്നതാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ സിനിമയുടെ നിര്‍മാണം സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരും സഹ നിര്‍മാതാക്കള്‍ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവരുമാണ്. വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണനാണ്. സൗണ്ട് മിക്സിങ് സിനോയ് ജോസഫ്.. കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമനും ചിത്രത്തിന്റെ മേക്ക് അപ്പ് ലിബിൻ മോഹനൻ, സ്റ്റണ്ട്സ് മാഫിയ ശശി, ലൈൻ പ്രൊഡ്യൂസേഴ്‌സ് മനു ടോമി, രാഹുൽ നായർ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്സ്, കൊറിയോഗ്രാഫേഴ്സ് ഡാൻസിങ് നിഞ്ച, ഷെറൂഖ്, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, പിക്ടോറിയൽ എഫ്എക്സ്, ആക്സൽ മീഡിയ, ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ്എക്സ് പിആർഒ ആതിര ദിൽജിത്തും ആണ്.

Read More: ഉണ്ണി മുകുന്ദൻ ചിത്രം കാണാൻ ക്ഷണിച്ച് മോഹൻലാല്‍, അമ്പരന്ന് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഐഎഫ്എഫ്കെ 2025: ആദ്യ ഡെലി​ഗേറ്റ് ആവാന്‍ ലിജോമോള്‍, മേളയില്‍ 206 ചിത്രങ്ങള്‍
ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍