വിസ്മയമൊരുക്കാൻ വിക്രം; തങ്കലാൻ സെൻസറിങ് പൂർത്തിയായി, കേരളത്തിൽ വമ്പൻ റിലീസ്

Published : Jul 25, 2024, 09:35 PM IST
വിസ്മയമൊരുക്കാൻ വിക്രം; തങ്കലാൻ സെൻസറിങ് പൂർത്തിയായി, കേരളത്തിൽ വമ്പൻ റിലീസ്

Synopsis

വിക്രത്തിന്‍റെ കരിയറിലെ 61-ാം ചിത്രം കൂടിയാണ് തങ്കലാൻ. 

മിഴകത്തിന്റെ സൂപ്പർതാരം വിക്രമിനെ നായകനാക്കി സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ വമ്പൻ ചിത്രം തങ്കലാന്റെ സെൻസറിങ് പൂർത്തിയായി. സെൻസർ ബോർഡിൽ നിന്ന് യു/എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രം ഓഗസ്റ്റ് 15നു ആഗോള റിലീസായി എത്തും. കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് ആണ് വിതരണം ചെയ്യുന്നത്. 

കേരളത്തിൽ വമ്പൻ റിലീസായാണ് തങ്കലാൻ ശ്രീ ഗോകുലം മൂവീസ് എത്തിക്കുക. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ഈ ചിത്രത്തിൽ നായികാ വേഷങ്ങൾ ചെയ്യുന്നത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്. പശുപതിയാണ് ഇതിലെ മറ്റൊരു പ്രധാന താരം. 2024 ജനുവരിയിലാണ് ആദ്യം 'തങ്കലാൻ' സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. പിന്നീട് റിലീസ് നീളുകയായിരുന്നു. 

സ്വർണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാൻ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് കൊളോണിയൽ സേനയ്‌ക്കെതിരായ ഒരു ആദിവാസി നേതാവിന്‍റെ ചെറുത്തുനിൽപ്പിനെ കേന്ദ്രീകരിച്ചാണ് തങ്കലാൻ ഒരുക്കിയിരിക്കുന്നത്. വിക്രത്തിന്‍റെ കരിയറിലെ 61-ാം ചിത്രം കൂടിയാണ് തങ്കലാൻ. 

ഹെലികോപ്റ്ററിൽ പറന്നിറങ്ങി രശ്മിക; നാഷണൽ ക്രഷിനെ ആവേശത്തോടെ സ്വീകരിച്ച് മലയാളികൾ

തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ സംഗീതമൊരുക്കിയ  ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നർ സാം ആണ്. കുറച്ചു നാൾ മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ശ്രദ്ധയാണ് നേടിയത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ. പി ആർ ഒ - ശബരി. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റിലീസ് അനുമദി ലഭിക്കുമോ? ജനനായകൻ വിധി ചൊവ്വാഴ്‌ച
മികച്ച നവാഗത സംവിധായകനുള്ള ഷാഫി മെമ്മോറിയൽ അവാർഡ് ജിതിൻ കെ ജോസിന്