ഡെഡിക്കേഷന്റെ എക്സ്ട്രീം ലെവൽ, ഞെട്ടിക്കുന്ന മേക്കോവറിൽ വിക്രം, 'തങ്കലാൻ' മേക്കിം​ഗ് വീഡിയോ

Published : Apr 17, 2023, 10:30 AM ISTUpdated : Apr 17, 2023, 10:32 AM IST
ഡെഡിക്കേഷന്റെ എക്സ്ട്രീം ലെവൽ, ഞെട്ടിക്കുന്ന മേക്കോവറിൽ വിക്രം, 'തങ്കലാൻ' മേക്കിം​ഗ് വീഡിയോ

Synopsis

മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

ന്നും വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളിലൂടെ കാണികളെ അമ്പരിപ്പിക്കുന്ന നടനാണ് ചിയാൻ വിക്രം. കഥാപാത്രങ്ങളിൽ ജീവന്റെ തുടിപ്പേകാൻ ഏതറ്റം വരെയും പോകുന്ന താരം. അന്ന്യൻ, സേതു, പിതാമഹൻ, ദൈവതിരുമകൻ, ഐ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണങ്ങൾ മാത്രം. ഇവയിലെല്ലാം വിക്രം നടത്തിയ മേക്കോവറുകൾ ഓരോ സിനിമാസ്വാദകരെയും വിസ്മയിപ്പിച്ചിട്ടുണ്ട്. കഥാപാത്രങ്ങൾക്കായി അദ്ദേഹം നടത്തുന്ന പരിശ്രമങ്ങൾ എപ്പോഴും ചർച്ചയാകാറും ഉണ്ട്. ഇക്കൂട്ടത്തിലിതാ 'തങ്കലാനും' എത്തിയിരിക്കുകയാണ്. 

ഇതുവരെ കാണാത്ത വൻ മേക്കോവറിലാണ് വിക്രം തങ്കലാനിൽ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കഥാപാത്രത്തിനായി വിക്രം നടത്തുന്ന ഡെഡിക്കേഷനുകൾ വീഡിയോയിൽ കാണാം. വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടത്. വിക്രമിന്റെ കരിയറിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്ന പുതിയ ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്ന് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ മുൻപ് പറഞ്ഞിരുന്നു. 

മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്നു.  'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. എ കിഷോർ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.  ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ  ചിത്രം 'തങ്കലാന്റെ' കലാ സംവിധാനം നിര്‍വഹിക്കുന്നത് എസ് എസ് മൂർത്തിയാണ്.

PREV
click me!

Recommended Stories

ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ ക്രിസ്റ്റൺ സ്റ്റുവർട്ടിന്റെ ‘ക്രോണോളജി ഓഫ് വാട്ടർ’ ഉൾപ്പെടെ 5 ചിത്രങ്ങൾ
ഐഎഫ്എഫ്‍കെ: ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ മുഖ്യ ആകർഷണമായി ലാറ്റിനമേരിക്കൻ പാക്കേജ്