'താമര ചിഹ്നത്തിൽ വോട്ട് ചെയ്യും, ഇല്ലെങ്കിൽ അവർക്കെതിരെ വിരൽ ചൂണ്ടും'; ഹരീഷ് പേരടി

Published : Apr 17, 2023, 08:07 AM IST
'താമര ചിഹ്നത്തിൽ വോട്ട് ചെയ്യും, ഇല്ലെങ്കിൽ അവർക്കെതിരെ വിരൽ ചൂണ്ടും'; ഹരീഷ് പേരടി

Synopsis

പോസ്റ്റിന് പിന്നാലെ ഹരീഷ് പേരടിക്ക് നേരെ വിമർശനങ്ങൾ ഉയരുന്നുണ്ട്

കേരളത്തിലേക്ക് എത്തിയ വന്ദേ ഭാരത് എക്സ്പ്രസിനെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു. 
വന്ദേ ഭാരതിന് ഭാവിയിൽ 130 കിലോ മീറ്റർ വേഗത ഉണ്ടാകുമെന്ന റിപ്പോർട്ട് സത്യമാണെങ്കിൽ താൻ ഇനിമുതൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും വ്യക്തമാക്കി. പോസ്റ്റിന് പിന്നാലെ ഹരീഷ് പേരടിക്ക് നേരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. 

"എനിക്ക് 53 വയസ്സുകഴിഞ്ഞു ...ഒരു കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ച ഞാൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യതത്..പക്ഷെ ഈ വാർത്തയിലെ വേഗത എന്റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ BJPയുടെ വർഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാൻ BJPയുടെ താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യും...ഇല്ലെങ്കിൽ BJPക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും...കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം...ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ...", എന്നാണ് ഹരീഷ് പേരടി കുറിച്ചത്. 

ഇന്ത്യയ്ക്കായി മകൻ നീന്തി നേടിയത് അഞ്ച് സ്വർണം; അഭിമാനമെന്ന് മാധവൻ

അതേസമയം,  വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. ഇന്ന് രാവിലെ 5.10 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് ട്രെയിൻ യാത്ര പുറപ്പെട്ടത്. ഏഴ് മണിക്കൂർ കൊണ്ട് ട്രെയിൻ കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 12.10 നാണ് കണ്ണൂരിൽ എത്തേണ്ട സമയം. ട്രെയിനിന്റെ ഷെഡ്യൂളും ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചേക്കും. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകൾ എന്നിവഈ അറിയിപ്പിലുണ്ടാകും. ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ