'ഇതെങ്ങനെ സാധിക്കുന്നു?', രൂപം മാറി അദ്ഭുതപ്പെടുത്തുന്ന വിക്രം- വീഡിയോ

Published : Sep 02, 2022, 06:41 PM IST
'ഇതെങ്ങനെ സാധിക്കുന്നു?', രൂപം മാറി അദ്ഭുതപ്പെടുത്തുന്ന വിക്രം- വീഡിയോ

Synopsis

രൂപമാറ്റം കൊണ്ട് അമ്പരിപ്പിക്കുന്ന വിക്രമിന്റെ ദൃശ്യങ്ങള്‍ കാണാം.  

വേഷപ്പകര്‍ച്ചകളില്‍ വിസ്‍മയിപ്പിക്കുന്ന നടനാണ് വിക്രം. വിവിധ ഗെറ്റപ്പുകളില്‍ 'അന്യൻ' അടക്കമുള്ള സിനിമകളിലൂടെ വിക്രം പ്രേക്ഷകരെ അമ്പരിപ്പിച്ചിട്ടുണ്ട്. വിക്രമിന്റെ പകര്‍ന്നാട്ടങ്ങളുടെ മികവിന് ഏറ്റവും ഒടുവിലത്തെ സാക്ഷ്യം 'കോബ്ര'യാണ്. 'കോബ്ര'യില്‍ വേറിട്ട രൂപത്തിലെത്തുന്ന വിക്രമിന്റെ രംഗങ്ങളുള്ള ഒരു സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

ആര്‍ അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് 'കോബ്ര'. ഇമൈക നൊടികൾ', 'ഡിമോണ്ടെ കോളനി' എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. വിക്രം നായകനാകുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ് നിര്‍വഹിച്ചത്. 'കോബ്ര' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് എ ആര്‍ റഹ്‍മാന്‍ ആണ്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് 'കോബ്ര'. വിക്രം എട്ട് വ്യത്യസ്‍ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രമാണ്. 'കെജിഎഫി'ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ റോഷൻ മാത്യു, കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അത്ര മികച്ച പ്രതികരണമല്ല ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

'മഹാന്' ശേഷമെത്തുന്ന വിക്രം ചിത്രമാണ് 'കോബ്ര'. എന്നാല്‍ 'മഹാന്‍' ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ 'കദരം കൊണ്ടാന്‍' ആണ് 'കോബ്ര'യ്‍ക്ക് മുമ്പ് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. അതിനാല്‍ തന്നെ 'കോബ്ര' എന്ന ചിത്രത്തില്‍ വിക്രമിന് വലിയ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്.


Read More : തിയറ്ററുകളില്‍ അഭിപ്രായം നേടി 'നക്ഷത്തിരം നകര്‍കിരത്', ചിത്രത്തിലെ ദൃശ്യങ്ങള്‍ പുറത്ത്

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ