നാല് വർഷത്തിൽ 23 സർജറി, മൂന്ന് വർഷം വീൽ ചെയറിൽ: അപകടത്തെ കുറിച്ച് വിക്രം

Published : Apr 22, 2023, 03:45 PM ISTUpdated : Apr 22, 2023, 03:53 PM IST
നാല് വർഷത്തിൽ 23 സർജറി, മൂന്ന് വർഷം വീൽ ചെയറിൽ: അപകടത്തെ കുറിച്ച് വിക്രം

Synopsis

'പൊന്നിയിൻ സെല്‍വന്റെ' രണ്ടാം ഭാഗം ഏപ്രില്‍ 28ന് തിയറ്ററുകളിൽ എത്തും.

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയ താരമാണ് വിക്രം. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എന്നും പ്രേക്ഷകരെ അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്ന താരം മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടനാണ്. കഥാപാത്രങ്ങൾക്കായി അദ്ദേഹം നടത്തുന്ന പരിശ്രമങ്ങൾ എപ്പോഴും ചർച്ചയാകാറും ഉണ്ട്. മലയാളി കൂടിയായ വിക്രം ഇന്ന് പാൻ ഇന്ത്യൻ സ്റ്റാർ ആയി ഉയർന്ന് വന്നതിന് പിന്നിൽ വലിയൊരു പോരാട്ടം തന്നെയുണ്ട്. അത്തരത്തിൽ പന്ത്രണ്ടാം വയസിൽ ഉണ്ടായ വലിയൊരു അപകടത്തിൽ നിന്നും വിക്രം ജീവിതത്തിലേക്ക് എത്തിയ കഥയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പൊന്നിയിൻ സെൽവൻ 2ന്റെ പ്രമോഷനിടെ വിക്രം തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.  

"പന്ത്രണ്ടാം വയസിൽ കൂട്ടുകാരനൊപ്പം ബൈക്കിൽ പോകുമ്പോഴാണ് അപകടം ഉണ്ടായത്. വലതു കാൽ പൂർണ്ണമായും തകർന്നു. കാൽ മുറിച്ചു മാറ്റണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ അമ്മ വേണ്ടെന്ന് പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്ത് ഞാൻ മുന്നോട്ട് വരുമെന്ന് അമ്മയ്ക്ക് വിശ്വസമുണ്ടായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. നാല് വർഷത്തിനിടയിൽ വലതു കാലിന് 23 സർജറികൾ നടത്തി. മൂന്ന് വർഷം വീൽ ചെയറിലായിരുന്നു ജീവിതം. ഒരു വർഷം ഊന്നു വടിയുടെ സഹായത്തോടെ നടക്കാൻ തുടങ്ങി. കഠിനമായ വേദനയുണ്ടായി. ആ വേദനയോടെ ആണ് ഒരോ ചുവടുകളും വെച്ചത്. തളർന്നു പോയ കാൽ തിരിച്ചു പിടിക്കാൻ വെറും 2 ശതമാനം സാധ്യത മാത്രമായിരുന്നു ഡോക്ടർമാർ പറഞ്ഞത്. അവിടെ നിന്നാണ് ഞാൻ ഇതുവരെ എത്തിയത്", എന്ന് വിക്രം പറഞ്ഞു.

അതേസമയം, വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന വിക്രമിന്റെ പുതിയൊരു ചിത്രമാണ് തങ്കലാൻ. പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിവ്‍ വ്യത്യസ്തയാർന്ന കഥാപാത്രമായാണ് വിക്രം എത്തുന്നത്. മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്നു.  'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. 

'ആടുജീവിതം 2ൽ ഞാനുമുണ്ടാകും'; ബ്ലെസി കഴിവുള്ള സംവിധായകനെന്ന് വിക്രം

'പൊന്നിയിൻ സെല്‍വന്റെ' രണ്ടാം ഭാഗം ഏപ്രില്‍ 28ന് തിയറ്ററുകളിൽ എത്തും. ജയം രവി, ജയറാം, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. മണിരത്നം ആണ് സംവിധാനം. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍