Ganesh Acharya : കൊറിയോഗ്രാഫർ ഗണേഷ് ആചാര്യക്കെതിരെ ലൈംഗികാതിക്രമ പരാതി ; കുറ്റപത്രം സമര്‍പ്പിച്ചു

Published : Apr 01, 2022, 05:02 PM ISTUpdated : Apr 01, 2022, 05:05 PM IST
Ganesh Acharya : കൊറിയോഗ്രാഫർ ഗണേഷ് ആചാര്യക്കെതിരെ ലൈംഗികാതിക്രമ പരാതി ; കുറ്റപത്രം സമര്‍പ്പിച്ചു

Synopsis

ഈ മേഖലയിൽ വിജയിക്കണമെങ്കിൽ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഗണേഷ് തന്നോട് ആവശ്യപ്പെട്ടതായി യുവതി പറയുന്നു. 

മുംബൈ: ഇന്ത്യൻ സിനിമയിലെ പ്രമുഖ കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയ്‌ക്കെതിരെ(Ganesh Acharya) ലൈംഗികാതിക്രമ പരാതി. സംഭവത്തിൽ മുംബൈ പൊലീസ് ​ആചാര്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മുപ്പത്തി മൂന്നുകാരിയായ സഹ നൃത്തകിയാണ് പരാതിക്കാരി. മഹാരാഷ്ട്ര വനിതാ കമ്മീഷനിലും യുവതി പരാതി നല്‍കിയിരുന്നു.

2020ലാണ് യുവതി ലൈംഗിക പീഡന പരാതി ആരോപിച്ച് രം​ഗത്തെത്തിയത്. ഈ മേഖലയിൽ വിജയിക്കണമെങ്കിൽ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഗണേഷ് തന്നോട് ആവശ്യപ്പെട്ടതായി യുവതി പറയുന്നു. വിസമ്മതിച്ചതിന്റെ ഫലമായി ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷനിൽ നിന്നും തന്റെ അംഗത്വം അവസാനിപ്പിച്ചുവെന്നും ഇവർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

മുംബൈ ഓഷിവാര പൊലീസ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വിഷയത്തിൽ പ്രതികരിക്കാൻ ഗണേഷ് ആചാര്യ തയ്യാറായിട്ടില്ല.

നിലവിൽ ഗണേഷ് ആചാര്യയ്ക്ക് എതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354-എ ലൈംഗിക പീഡനം, 354-സി വോയറിസം, 354-ഡി പിന്തുടരൽ, 509 സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, 323 പരിക്കേൽപ്പിക്കൽ, 504 സമാധാന ലംഘനത്തെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള അപമാനിക്കൽ, 506 ക്രിമിനൽ ഭീഷണിപ്പെടുത്തൽ, 34 കുറ്റം ചെയ്യാനുള്ള പൊതു ഉദ്ദേശ്യം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതന്ന് മുംബൈ പൊലീസ് പറയുന്നു.

കഥാപാത്രത്തിന്റെ ഡയലോഗ് സിനിമയുടെ രാഷ്ട്രീയമായി തെറ്റിദ്ധരിക്കരുത്, ഉദ്ദേശം എന്റർടെയ്ൻമെന്റെന്ന് പൃഥ്വിരാജ്

സിനിമയിലെ കഥാപാത്രങ്ങൾ പറയുന്ന ഡയലോഗുകളെ സിനിമയുടെ രാഷ്ട്രീയമായി തെറ്റിദ്ധരിക്കരുതെന്ന് നടനും സംവിധായനും നിർമ്മാതാവുമായ പൃഥ്വിരാജ്. ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജ് സുരാജ് ടീം ഒന്നിക്കുന്ന 'ജനഗണ മന 'യുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പരാമർശം. താരങ്ങളും സംവിധായകൻ ഡിജോ ജോസ് ആന്‍റണിയും ചിത്രത്തിന്റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ചു. 

'ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയാൻ വേണ്ടി മാത്രം കോടികൾ മുടക്കി പടം ചെയ്യാൻ മാത്രം ഞങ്ങൾ ആളല്ല'. സിനിമ ചെയ്യുന്നത് പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിക്കാൻ വേണ്ടി മാത്രമാണെന്നും പൃഥ്വി രാജ് പറഞ്ഞു. 

ചിത്രത്തിൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. ചിത്രത്തിന്റെ നാല് മിനുട്ടുള്ള ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. രണ്ടാം ഭാഗത്തിന്റെ ദൃശ്യങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറായി പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഏപ്രിൽ 28 ന് പുറത്തിറങ്ങും. 

ക്വീൻ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചിത്രം നിർമ്മിക്കുന്നത്. 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍