Shiva Shankar: പ്രശസ്ത കൊറിയോഗ്രാഫര്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു

By Web TeamFirst Published Nov 28, 2021, 11:07 PM IST
Highlights

ശിവശങ്കറിന് അനുശോചനം അറിയിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

ഹൈദരാബാദ്: പ്രശസ്ത കൊറിയോ​ഗ്രാഫർ ശിവശങ്കര്‍(Shiva Shankar) മാസ്റ്റര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്നായിരുന്നു അന്ത്യം. 72 വയസായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മാസ്റ്ററിന്റെ ആശുപത്രി ചെലവുകള്‍ കഴിഞ്ഞ ദിവസം നടന്‍മാരായ സോനൂ സൂദും ധനുഷും ഏറ്റെടുത്തിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ശിവശങ്കറിന് അനുശോചനം അറിയിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

Sad to know that reknowned choreographer Shiva Shankar Master garu has passed away. Working with him for Magadheera was a memorable experience. May his soul rest in peace. Condolences to his family.

— rajamouli ss (@ssrajamouli)

എണ്ണൂറോളം സിനിമകള്‍ക്ക് അദ്ദേഹം നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്. തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്‍മദരാസ, എസ്എസ് രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ, ധീരാ, ബാഹുബലി, മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ എന്നുതുള്‍പ്പോടെ നിരവധി ചിത്രങ്ങളിലെ ഹിറ്റ്ഗാനങ്ങള്‍ക്ക് നൃത്ത സംവിധാനമൊരുക്കിയത് മാസ്റ്ററായിരുന്നു. ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.  

RIP Shivashankar master 🙏🙏🙏🙏 pic.twitter.com/gNgRnA1A3q

— Brindha Gopal (@BrindhaGopal1)
click me!