
കഥാപാത്രത്തിന്റെ സ്വാഭാവികതയ്ക്ക് വേണ്ടി ഏത് സാഹസികതയ്ക്കും തയ്യാറാകുന്നവരാണ് സിനിമാ താരങ്ങൾ. ഇത്തരം പ്രവർത്തികളിൽ പലപ്പോഴും താരങ്ങൾക്ക് ഗുരുതരമായ അപകടങ്ങളും പറ്റാറുണ്ട്. അപകടങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. അത്തരത്തിൽ തനിക്ക് പറ്റിയ പരിക്കിനെ പറ്റി ബോളിവുഡ് താരം ഷാഹിദ് കപൂർ(Shahid Kapoor) പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ കവരുന്നത്.
ജേഴ്‌സി എന്ന സ്പോർട്സ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തനിക്കേറ്റ പരിക്കിനെക്കുറിച്ചാണ് ഷാഹിദ് പറയുന്നത്. സിനിമയുടെ ഷൂട്ടിനിടെ തന്റെ ചുണ്ടുകള്‍ പൊട്ടി 25 തുന്നലുകള്‍ ഇടേണ്ടി വന്നിരുന്നെന്ന് ഷാഹിദ് കപൂര്‍ പറയുന്നു. ഇതുതന്നെയായിരിക്കും ജേഴ്‌സിയെക്കുറിച്ചുള്ള ശക്തമായ ഓര്‍മയെന്നും താരം പറഞ്ഞു. ആരാധകരുമായി സോഷ്യൽ മീഡിയ വഴി സംവാദിക്കുന്നതിനിടെ ആയിരുന്നു ഷാഹിദ് ഇക്കാര്യം പറഞ്ഞത്.
ഇനിയൊരിക്കലും ചുണ്ടുകള്‍ പഴയതുപോലെ ആകില്ലെന്നാണ് തനിക്ക് തോന്നിയതെന്നും താന്‍ ഹെല്‍മെറ്റ് ധരിക്കാത്തതുകൊണ്ടാണ് പരിക്ക് പറ്റിയതെന്നും താരം സമ്മതിച്ചു.
”(പന്ത്) എന്റെ കീഴ്ചുണ്ട് പൊട്ടിച്ചു, അതു കാരണം ഞങ്ങള്‍ക്ക് രണ്ട് മാസത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തേണ്ടി വന്നു. എനിക്ക് ഏകദേശം 25 തുന്നലുകള്‍ ഇടേണ്ടി വന്നു. എന്റെ ചുണ്ട് സാധാരണ നിലയിലെത്താന്‍ യഥാര്‍ത്ഥത്തില്‍ മൂന്ന് മാസമെടുത്തു. എന്നാലും ഇപ്പോഴും അത് സാധാരണപോലെ ആയി എന്ന് തോന്നുന്നില്ല. എനിക്ക് അത് ചലിപ്പിക്കാന്‍ കഴിയില്ല. ഈ സിനിമയ്ക്ക് ഞാന്‍ എന്റെ രക്തം നല്‍കി,” ഷാഹിദ് പറഞ്ഞു. ഡിസംബറില്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ജേഴ്‌സി തെലുങ്ക് സിനിമയുടെ റീമേക്കാണ്. ഈ ആഴ്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ