'ചൗക്കിദാര്‍ ഗുണ്ടയാണ്'; ജെഎന്‍യു വിഷയത്തില്‍ ബിജെപിക്ക് വിമര്‍ശനവുമായി സിദ്ധാര്‍ഥ്

Published : Jan 07, 2020, 08:51 PM IST
'ചൗക്കിദാര്‍ ഗുണ്ടയാണ്'; ജെഎന്‍യു വിഷയത്തില്‍ ബിജെപിക്ക് വിമര്‍ശനവുമായി സിദ്ധാര്‍ഥ്

Synopsis

ജെഎന്‍യു വിഷയത്തില്‍ സിദ്ധാര്‍ഥ് കഴിഞ്ഞ ദിവസങ്ങളിലും അഭിപ്രായപ്രകടനം നടത്തിയിരുന്നു. അക്രമികളുടേതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പല ചിത്രങ്ങളും പ്രചരിച്ചിട്ടും അറസ്റ്റുകള്‍ സംഭവിക്കാത്തത് എന്തുകൊണ്ടാണെന്നും ദില്ലിയില്‍ യഥാര്‍ഥത്തില്‍ ഒരു പൊലീസ് സേന ഉണ്ടോയെന്നും സിദ്ധാര്‍ഥ് ചോദിച്ചിരുന്നു.  

ദില്ലി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരേ ഞായറാഴ്ച നടന്ന അക്രമത്തില്‍ ബിജെപിക്ക് വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്. 'ചൗക്കിദാര്‍ ഗുണ്ടയാണ്' എന്നാണ് ഈ വിഷയത്തില്‍ സിദ്ധാര്‍ഥിന്റെ പുതിയ ട്വീറ്റ്. 'ജെഎന്‍യു ഭീകരാക്രമണം' (jnuterrorattack) എന്നൊരു ഹാഷ് ടാഗും ഒപ്പം ചേര്‍ത്തിട്ടുണ്ട്. 

ജെഎന്‍യു വിഷയത്തില്‍ സിദ്ധാര്‍ഥ് കഴിഞ്ഞ ദിവസങ്ങളിലും അഭിപ്രായപ്രകടനം നടത്തിയിരുന്നു. അക്രമികളുടേതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പല ചിത്രങ്ങളും പ്രചരിച്ചിട്ടും അറസ്റ്റുകള്‍ സംഭവിക്കാത്തത് എന്തുകൊണ്ടാണെന്നും ദില്ലിയില്‍ യഥാര്‍ഥത്തില്‍ ഒരു പൊലീസ് സേന ഉണ്ടോയെന്നും സിദ്ധാര്‍ഥ് ചോദിച്ചിരുന്നു. 'സര്‍വ്വകലാശാലകളുടെ അംഗീകാരം റദ്ദാക്കാന്‍ ഫാസിസ്റ്റുകള്‍ ശ്രമിക്കും. അവര്‍ അക്രമം നടത്തുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്യും. തങ്ങള്‍ അവിടെ അധീശത്വം നേടുംവരേയ്ക്കും സര്‍വ്വകലാശാലകള്‍ അടച്ചിടാന്‍ അവര്‍ ആഹ്വാനം ചെയ്യും. അവര്‍ അഭിപ്രായങ്ങളെയും ധിഷണയെയും ഭയക്കുന്നു. ഇതുപോലെ തന്നെയാണ് നാസികളും പ്രവര്‍ത്തിച്ചത്. ഉണരൂ', മറ്റൊരു ട്വീറ്റില്‍ സിദ്ധാര്‍ഥ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചരണങ്ങളില്‍ കോണ്‍ഗ്രസ് ഉപയോഗിച്ച മുദ്രാവാക്യങ്ങളില്‍ ഒന്നായിരുന്നു 'ചൗക്കിദാര്‍ ചോര്‍ ഹെ' (കാവല്‍ക്കാരന്‍ കള്ളനാണ്) എന്നത്. രാഹുല്‍ ഗാന്ധിയാണ് ഈ പ്രയോഗം ആദ്യമായി നടത്തിയത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് മറുപടിയെന്നോണം 'മേ ഭീ ചൗക്കീദാര്‍' (ഞാനും കാവല്‍ക്കാരന്‍) എന്ന മുദ്രാവാക്യവുമായെത്തി. പിന്നീട് പ്രമുഖ ബിജെപി നേതാക്കളും മന്ത്രിമാരും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പേരിനൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ത്തിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി