Madhav Suresh reacts on Maniyanpilla Raju's accident. കള്ളം പറഞ്ഞതിനും അനാവശ്യമായി ഒരാളെ കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിനും യുവാക്കൾ ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് അമിതാവ് സുരേഷ്.
നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി മാധവ് സുരേഷ്. കള്ളം പറഞ്ഞതിനും അനാവശ്യമായി ഒരാളെ കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിനും യുവാക്കൾ ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്നാണ് മാധവ് സുരേഷ് പറയുന്നത്. യുവാക്കളുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് മാധവ് സുരേഷിന്റെ പ്രതികരണം.
"ചില ആളുകൾക്ക് ഇര ചമയാൻ വലിയ ഇഷ്ടമാണ്, എന്തൊരു പച്ചക്കള്ളം. കള്ളം പറഞ്ഞതിനും ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിനും അവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം." മാധവ് സുരേഷ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയായിരുന്നു മാധവ് സുരേഷിന്റെ പ്രതികരണം.
മണിയൻപിള്ള രാജുവിൻറ കാറിടിച്ച് പരിക്കേറ്റ നിദേവിനെയും സൂരജിനെയും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയക്ക് വിധേയരാക്കി. എൽഎൽബി വിദ്യാർത്ഥിയായ നിദേവി ഇടതുകാലിന് പൊട്ടലുണ്ട്. ഐടിഐ പ്രവേശനം കാത്തിരിക്കുന്ന സൂരജിന്‍റെ തുടയെല്ലിനാണ് പൊട്ടൽ. രാജുവിന്‍റെ കാർ ഇടിച്ചശേഷം നിർത്താതെ പോയെന്നും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നും ഇരുവരും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താന്‍ തന്നെയെന്ന് നടൻ മണിയന്‍പിള്ള രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരികയായിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തില്‍ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും മണിയൻപിള്ള രാജു പറഞ്ഞു.



