രാജമൗലിയുടെ മഹേഷ് ബാബു ചിത്രത്തില്‍ വമ്പൻ ഹോളിവുഡ് താരവും

Published : Sep 25, 2022, 11:54 PM ISTUpdated : Sep 25, 2022, 11:59 PM IST
രാജമൗലിയുടെ മഹേഷ് ബാബു ചിത്രത്തില്‍ വമ്പൻ ഹോളിവുഡ് താരവും

Synopsis

മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ വമ്പൻ ഹോളിവുഡ് താരവും.  

'ആര്‍ആര്‍ആര്‍' എന്ന മെഗാഹിറ്റിനു ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രത്തില്‍ നായകൻ മഹേഷ് ബാബുവാണ്. പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ചിത്രം ഒരുക്കുക. ബോളിവുഡ് താരം ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുക. ഇപ്പോഴിതാ ഹോളിവുഡില്‍ നിന്നും ഒരു വമ്പൻ താരം ചിത്രത്തിന്റെ ഭാഗമാകുമെന്ന് വാര്‍ത്തകള്‍ വരുന്നു.

മാര്‍വെല്‍ സ്റ്റുഡിയോസിന്റെ 'തോര്‍' ആയി ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ക്രിസ് ഹാംസ്‍വെര്‍ത്ത് മഹേഷ് ബാബുവിന് ഒപ്പം അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ട്. എക്സ്റ്റൻഡഡ് കാമിയോ ആയിട്ടായിരിക്കും ക്രിസ് ഹാംസ്‍വെര്‍ത്ത് ചിത്രത്തില്‍ എത്തുക എന്നാണ് മിര്‍ച്ചി 9 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. വനത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിരിക്കും രാജമൗലി മഹേഷ് ബാബുവിന്റെ നായകനാക്കി ഒരുക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു ഇപ്പോള്‍ അഭിനയിക്കുന്നത്. പൂജ ഹെഗ്‍ഡെ നായികയായി 'എസ്എസ്എംബി 28' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി നിര്‍മാതാക്കളില്‍ ഒരാളായ നാഗ വംശിയാണ് അറിയിച്ചിരിക്കുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങള്‍ ഉള്‍പ്പടെയുള്ള ചിത്രീകരണം പൂര്‍ത്തിയായതായിട്ടാണ് അറിയിച്ചത്.

'സര്‍ക്കാരു വാരി പാട്ട' എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു 'സര്‍ക്കാരു വാരി പാട്ട' എത്തിയത്. കീര്‍ത്തി  സുരേഷ്,  സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും  'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിച്ചിരുന്നു. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സംവിധായകൻ പരശുറാമിന്റേതു തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.

Read More : ഷര്‍ട്‍ലെസ് ഫോട്ടോയുമായി ഷാരൂഖ്, 2023 നിങ്ങളുടേതെന്ന് ആരാധകര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക