'ആ വീഡിയോകളും ചിത്രങ്ങളും ഷെയര്‍ ചെയ്യരുത്', അഭ്യര്‍ഥനയുമായി സൂര്യ ചിത്രത്തിന്റെ നിര്‍മാതാക്കള്‍

Published : Sep 25, 2022, 10:30 PM ISTUpdated : Oct 11, 2022, 04:52 PM IST
'ആ വീഡിയോകളും ചിത്രങ്ങളും ഷെയര്‍ ചെയ്യരുത്', അഭ്യര്‍ഥനയുമായി സൂര്യ ചിത്രത്തിന്റെ നിര്‍മാതാക്കള്‍

Synopsis

അവ വീണ്ടും ഷെയര്‍ ചെയ്‍താല്‍ നിയമനടപടിയെടുക്കമെന്നും മുന്നറിയിപ്പ്.

തമിഴകത്തിന്റെ ഹിറ്റ്‍മേക്കര്‍ സിരുത്തൈ ശിവയുടെ സംവിധാനത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'സൂര്യ 42' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ത്രീഡിയിലാണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡ് നടി ദിഷാ പതാനി നായികയാകുന്ന 'സൂര്യ 42'നെ കുറിച്ചുള്ള ഒരു അഭ്യര്‍ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

ഞങ്ങളുടെ പുതിയ ചിത്രമായ 'സൂര്യ 42'ന്റെ ഷൂട്ടിംഗ് സെറ്റുകളില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ചിലര്‍ ഷെയര്‍ ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടു. ചെറിയ കാര്യമാണെങ്കില്‍ പോലും മൊത്തം ടീമിന്റെ കഠിനാദ്ധ്വാനം അതിലുണ്ട്. മികച്ച ഒരു തിയറ്റര്‍ എക്സ്‍പീരിയൻസ് ആയി ചിത്രം സമ്മാനിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പോസ്റ്റ് ചെയ്‍ത വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്‍താല്‍ അത് നല്ല കാര്യമാകും.  ഭാവിയില്‍ ഷെയര്‍ ചെയ്യാതിരിക്കാനും അഭ്യര്‍ഥിക്കുന്നു. ഇത് തുടര്‍ന്നാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അറിയിക്കാനും ആഗ്രഹിക്കുന്നു എന്നാണ് നിര്‍മാതാക്കളുടെ കുറിപ്പ്. നിര്‍മാതാക്കളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴിയാണ് കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.  പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആര്‍ എസ് സുരേഷ് മണ്യൻ ആണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാമ ദോസ്സ് ആണ്. പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍ ഇ വി ദിനേശ് കുമാറുമാണ്.

'സൂര്യ 42'ന്റെ സംഭാഷണങ്ങള്‍ എഴുതുന്നത് മദൻ കര്‍ക്കിയാണ്. വിവേകയും മദൻ കര്‍കിയും ഗാനരചന നിര്‍വഹിക്കുമ്പോള്‍ ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകൻ. വെട്രി പളനിസാമിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിഷാദ് യൂസഫ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുക.

Read More : ഷര്‍ട്‍ലെസ് ഫോട്ടോയുമായി ഷാരൂഖ്, 2023 നിങ്ങളുടേതെന്ന് ആരാധകര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക