
കൊച്ചി: പൃഥ്വിരാജ് ഒരുക്കി മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ എന്ന് ചിത്രത്തിനെതിരെ വിമര്‍ശനമുന്നയിച്ച ക്രിസ്തീയ സംഘടനയ്ക്ക് കിടിലന്‍ മറുപടിയുമായി ക്രിസ്ത്യന്‍ വൈദികന്‍ രംഗത്ത്. ബൈബിളില്‍ പോലുമില്ലാത്ത കഥാപാത്രമാണ് ലൂസിഫര്‍ എന്നാണ് കുറിപ്പിലൂടെ പറഞ്ഞു. ചിത്രം ബോക്‌സോഫീസില്‍ ഹിറ്റാകുന്നുവെന്ന് കണ്ടതോടെയാണ് സംഘടന ഇത്തരത്തില്‍ വിമര്‍ശനവുമായെത്തിയത്. പിന്നീട് വിമര്‍ശനങ്ങള്‍ അതിരുകടന്നപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പുകയും ചെയ്തു. ക്രിസ്ത്യന്‍ ഡമോക്രാറ്റിക് മൂവ്‌മെന്റ് എന്ന് സംഘടനയാണ് വിമര്‍ശിച്ച് രംഗത്തുവന്നത്.
അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
The Magdalene Sisters Habemus Papam The Boys of St. Vincent The Name of the Rose The Thorn Bird Priest Dogma The White Ribbon ..,..... BAN, BAN, BAN......!!! ‘ലൂസിഫർ' - അങ്ങനെയൊരു കഥാപാത്രം ബൈബിളിൽ പോലുമില്ല. ഗ്രീക്ക് മിത്തോളജിയിൽ നിന്ന് King James Version Bibleലെ ഈ വാക്ക് ഐസ 14:12 ലെ The Shining One എന്ന് വിശേഷിപ്പിക്കപ്പെടുന്ന കഥാപാത്രത്തെ ചിത്രികരിക്കാൻ ലാറ്റിനിൽ നിന്ന് കടമെടുത്തതാണ് (mistranslation). ലൂസിഫർ ഞങ്ങളുടെ സ്വകാര്യപിശാചാണെന്ന് ഞങ്ങൾ തെറ്റിദ്ധരിച്ചതാണേ.
ഇന്നലെയാണ് മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്മെന്‍റ് രംഗത്ത്. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമാവ്യവസായം എന്നാണ് ഇവരുടെ ആരോപണം. മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം നല്ല തമ്പുരാൻ നമുക്ക് നൽകട്ടെ എന്നും ഇവരുടെ പേരിലെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
'മൃഗത്തിന്‍റെ നാമമോ നാമത്തിന്‍റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്. ഇവിടെയാണ് ജ്‌ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്‌ധിയുള്ളവന്‍ മൃഗത്തിന്‍റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്‍റെ സംഖ്യയാണ്. ആ സംഖ്യ അറുനൂറ്റി അറുപത്തിയാറ്.
ജീവിതമൂല്യങ്ങൾ അവതരിപ്പിക്കുന്നതും നല്ല സന്ദേശങ്ങൾ നൽകുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്. ലൂസിഫർ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവർ കരുതുന്നത്. അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും' - ഇവരുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ രാഷ്ട്രീയം പശ്ചാത്തലമാവുന്ന ചിത്രമാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് മോഹന്‍ലാലിന്റെ കഥാപാത്രം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ