അണുബോംബ് പരീക്ഷണം അടക്കം 'സീറോ സിജിഐ': ഓപ്പൺഹൈമറിനെക്കുറിച്ച് നോളന്‍

Published : Jul 09, 2023, 07:29 PM IST
അണുബോംബ് പരീക്ഷണം അടക്കം 'സീറോ സിജിഐ': ഓപ്പൺഹൈമറിനെക്കുറിച്ച് നോളന്‍

Synopsis

ആറ്റോമിക് ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ റോബർട്ട് ഓപ്പൺഹൈമറിന്‍റെ ജീവചരിത്രമായ സിനിമയിൽ സീറോ കപ്യൂട്ടര്‍ ഗ്രാഫിക്സാണ് ഉപയോഗിച്ചത് എന്നാണ് സംവിധായകൻ അവകാശപ്പെടുന്നത്.

ഹോളിവുഡ്:  ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ബോംബുകളിലൊന്ന് വികസിപ്പിച്ച കഥയുമായി  ക്രിസ്റ്റഫർ നോളന്‍ എത്തുന്നു. ആറ്റം ബോംബിന്‍റെ പിതാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ഓപ്പൺഹൈമറിന്‍റെ കഥ പറയുന്ന ചിത്രം ജൂലൈ 21 ന് റിലീസാകുവാന്‍ പോവുകയാണ്. 

അതേ സമയം രസകരവും അതേ സമയം അതിശയകരവുമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ക്രിസ്റ്റഫർ നോളന്‍. ആറ്റോമിക് ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ റോബർട്ട് ഓപ്പൺഹൈമറിന്‍റെ ജീവചരിത്രമായ സിനിമയിൽ സീറോ കപ്യൂട്ടര്‍ ഗ്രാഫിക്സാണ് ഉപയോഗിച്ചത് എന്നാണ് സംവിധായകൻ അവകാശപ്പെടുന്നത്.

കൊളൈഡറിന്‍റെ ഒരു റിപ്പോർട്ടിൽ, ഓപ്പൺഹൈമർ നടത്തിയ ആണവ സ്ഫോടന പരീക്ഷണങ്ങൾ പുനഃസൃഷ്ടിക്കുന്ന സീക്വൻസുകളിൽ ഉൾപ്പെടെ, ഓപ്പൺഹൈമര്‍ സിനിമയില്‍ സീറോ സിജിഐ (കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഇമേജ്)  അണ് ഉപയോഗിച്ചത് എന്നാണ് നോളൻ പറയുന്നത്.

1945ൽ ന്യൂ മെക്‌സിക്കോയിലെ മരുഭൂമിയിൽ നടന്ന ട്രിനിറ്റി ടെസ്റ്റ് എന്നറിയപ്പെടുന്ന അണു ബോംബിന്റെ ആദ്യ പരീക്ഷണ സ്ഫോടനം പുനഃസൃഷ്ടിക്കുന്നതിന് ഒരു സിജിഐയും താനും ചിത്രത്തിന്‍റെ അണിയറക്കാരും ഉപയോഗിച്ചിട്ടില്ലെന്നാണ് നോളന്‍  വെളിപ്പെടുത്തിയിരിക്കുന്നത്. 

നേരത്തെ തന്നെ ലോക സിനിമയില്‍ സിജിഐ ഇല്ലാതെ വന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്ന വ്യക്തിയാണ് നോളന്‍. അതില്‍ തന്നെ ഡാര്‍ക്ക് നൈറ്റ് റൈസണിലെ വിമാന രംഗവും, ഇദ്ദേഹത്തിന്‍റെ അവസാന ചിത്രമായിരുന്ന ടെനെറ്റിലെ വിമാനം കത്തുന്ന രംഗവും സിജിഐ ഇല്ലാതെ എടുത്തതാണ്. അതിനാല്‍ തന്നെ ഓപ്പൺഹൈമര്‍ സിനിമയ്ക്കായി നോളന്‍ അണുബോംബ് പൊട്ടിക്കുക തന്നെ ചെയ്യും എന്നതടക്കം ട്രോളുകള്‍ വന്നിരുന്നു. 

അതേ സമയം  നആദ്യ ആറ്റംബോംബ് വികസിപ്പിച്ച ലോസ് അലാമോസ് ലബോറട്ടറിയിലെ മാൻഹട്ടൻ പ്രോജക്റ്റുമായുള്ള ജെ റോബർട്ട് ഓപ്പൺഹൈമറിന്‍റെ പങ്കാളിത്തവും വിവരിക്കുന്നുണ്ട് ചിത്രത്തില്‍ എന്നാണ് വിവരം.  

എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ്, റാമി മാലെക്, ബെന്നി സാഫ്ഡി, ജോഷ് ഹാർട്ട്‌നെറ്റ്, ഡെയ്ൻ ഡീഹാൻ, ജാക്ക് ക്വയ്ഡ്, മാത്യു ബാഗ്, മാത്യു ബാഗ് എന്നിവരോടൊപ്പം ടൈറ്റിൽ റോളിൽ ഓപ്പൺഹൈമറിനെ സിലിയൻ മർഫി അവതരിപ്പിക്കുന്നു. ഡേവിഡ് ദസ്ത്മാൽചിയാൻ, ഗാരി ഓൾഡ്മാൻ, കേസി അഫ്ലെക്ക് എന്നിവരും ചിത്രത്തിലുണ്ട്. 

ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്താന്‍ 'വലാക്' വീണ്ടും; 'ദി നണ്‍ 2' ട്രെയ്‍ലര്‍

83ാം വയസില്‍ നാലാം തവണ പിതാവായി ഹോളിവുഡ് താരം അല്‍ പാച്ചിനോ, കാമുകിയുടെ പ്രായം 29

WATCH LIVE - Asianet News

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ