
ആഗോള ബോക്സ് ഓഫീസില് ഈ വര്ഷം ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളില് ഒന്നാണ് വിഖ്യാത സംവിധായകന് ക്രിസ്റ്റഫര് നോളന്റെ ദി ഒഡീസി. ഗ്രീക്ക് ഇതിഹാസകൃതിയെ ആധാരമാക്കി നോളന് ഒരുക്കിയ ചിത്രം ലോകമെങ്ങുമുള്ള സിനിമാപ്രേമികള് നെഞ്ചേറ്റി. ജൂലൈ 17 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില് ഇതിനകം നേടിയത് 1.78 ബില്യണ് ഡോളര് ആണെന്നാണ് റിപ്പോര്ട്ട്. ഇപ്പോഴിതാ സിനിമാപ്രേമികള് ആഴ്ചകളായി കാത്തിരുന്ന ഒന്നിന്റെ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഡിജിറ്റല് റിലീസ് സംബന്ധിച്ചാണ് അത്.
പ്രൈം വീഡിയോ, ആപ്പിള് ടിവി അടക്കമുള്ള പ്ലാറ്റ്ഫോമുകളില് റെന്റിനും പര്ച്ചേസിനും ആയിരിക്കും ചിത്രം ആദ്യം എത്തുക. നവംബര് 17 മുതല് ഇത് ആരംഭിക്കും. റെന്റ്, പര്ച്ചേസ് സമയം കഴിഞ്ഞിട്ടായിരിക്കും അതത് പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രൈബര്മാര്ക്കായുള്ള സ്ട്രീമിംഗ്. ജൂലൈ 17 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഇത്. നിര്മ്മാതാക്കളായ യൂണിവേഴ്സല് പിക്ചേഴ്സുമായി മിനിമം 120 ദിവസത്തെ ഒടിടി വിന്ഡോയാണ് നോളന് നേടിയെടുത്തിരിക്കുന്നത്. തന്റെ സിനിമയുടെ ബിഗ് സ്ക്രീന് എക്സ്പീരിയന്സിന് ഏറെ പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണ് അദ്ദേഹം. ഒടിടിയില് എത്തുന്നത് വരെയും ചിത്രം തിയറ്ററുകളില് തുടരും. ഇന്ത്യന് സിനിമകളെ അപേക്ഷിച്ച് ഹോളിവുഡ് സിനിമകള്ക്ക് ഒടിടി വിന്ഡോ കൂടുതലാണെങ്കിലും 120 ദിവസമൊക്കെ കിട്ടിയ ചിത്രങ്ങള് കൊവിഡ് കാലത്തിന് ശേഷം അപൂര്വ്വമാണ്.
ഹോമര് എഴുതിയ ഗ്രീക്ക് ഇതിഹാസ കാവ്യം ഒഡീസ്സിക്കുള്ള ക്രിസ്റ്റഫര് നോളന്റെ ട്രിബ്യൂട്ട് ആണ് ഈ ചിത്രം. ഐമാക്സ് ക്യാമറകളില് പൂര്ണ്ണമായും ചിത്രീകരിച്ച ആദ്യ ഫീച്ചര് ചിത്രവുമാണ് ഇത്. മാറ്റ് ഡാമണ് ആണ് ഒഡീസിയസ് ആയി സ്ക്രീനില് എത്തിയത്. അദ്ദേഹത്തിന്റെ പ്രകടനവും ചിത്രത്തിലെ മറ്റ് കാസ്റ്റിംഗും ഫാന്റസി എലമെന്റുകളുടെ ചിത്രീകരണവും ബിഗ് സ്ക്രീന് എക്സ്പീരിയന്സുമൊക്കെ പ്രേക്ഷകര് കൈയടികളോടെയാണ് സ്വീകരിച്ചത്. ആദ്യ വാരാന്ത്യത്തിലെ കളക്ഷന് കൊണ്ട് മാത്രം ചിത്രത്തിന്റെ ബജറ്റ് റിക്കവറി നടന്നു എന്നതാണ് അത്ഭുതകരം! 250 മില്യണ് ഡോളര് (2411 കോടി രൂപ) ആണ് ചിത്രത്തിന്റെ ബജറ്റ് എന്നായിരുന്നു റിപ്പോര്ട്ടുകള്. റിലീസ് വാരാന്ത്യത്തില് നിന്ന് മാത്രം ആഗോള ബോക്സ് ഓഫീസില് നിന്ന് ചിത്രം നേടിയത് 264 മില്യണ് ഡോളര് ആണെന്നാണ് നിര്മ്മാതാക്കളായ യൂണിവേഴ്സല് പിക്ചേഴ്സ് അറിയിച്ചിരിക്കുന്നത്. അതായത് 2546 കോടി രൂപ!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ