മലയാളത്തില്‍ നിന്ന് മറ്റൊരു സര്‍വൈവല്‍ ത്രില്ലര്‍; 'സിക്കാഡ' വരുന്നു

Published : Jul 09, 2024, 11:23 PM IST
മലയാളത്തില്‍ നിന്ന് മറ്റൊരു സര്‍വൈവല്‍ ത്രില്ലര്‍; 'സിക്കാഡ' വരുന്നു

Synopsis

സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം

"ഗോൾ" ഫെയിം രജിത്ത് സി ആർ, ഗായത്രി മയൂര, ജെയ്‌സ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന സിക്കാഡ എന്ന സിനിമ ഓഗസ്റ്റ് 9 ന് പ്രദർശനത്തിനെത്തുന്നു. സര്‍വവൈവല്‍ ത്രില്ലര്‍ ശ്രേണിയില്‍ വരുന്ന "സിക്കാഡ" മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായാണ് എത്തുന്നത്. സിക്കാഡയുടെ രചനയും സംഗീത സംവിധാനവും നിര്‍വഹിക്കുന്നത് ശ്രീജിത്ത് ഇടവന തന്നെയാണ്. നാലുഭാഷകളിലും വ്യത്യസ്ത ഗാനങ്ങളുമായാണ് സിക്കാഡ എത്തുക എന്ന പ്രത്യേകതയുമുണ്ട്. 

തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ വന്ദന മേനോന്‍, ഗോപകുമാര്‍ പി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നവീന്‍ രാജ് നിര്‍വഹിക്കുന്നു. എഡിറ്റിംഗ് ഷൈജിത്ത് കുമരന, ഗാനരചന വിവേക് മുഴക്കുന്ന്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി, ഓഡിയോഗ്രാഫി ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റർ സുജിത് സുരേന്ദ്രൻ, ശബ്ദമിശ്രണം ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ എസ് എ സ്റ്റുഡിയോ, കലാസംവിധാനം ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം ജെസിയ ജോര്‍ജ്, നൃത്തസംവിധാനം റ്റീഷ്യ, മേക്കപ്പ് ജീവ, കോ പ്രൊഡ്യൂസര്‍ ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍, ലൈന്‍ പ്രൊഡ്യൂസര്‍ ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ, സ്റ്റില്‍സ് അലന്‍ മിഥുൻ, പോസ്റ്റര്‍ ഡിസൈന്‍ മഡ് ഹൗസ്. ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. പി ആര്‍ ഒ– എ എസ് ദിനേശ്.

ALSO READ : മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് 'മൃദ്വ'; ആശംസകൾ നേർന്ന് ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാത്തിരിപ്പിനൊടുവിൽ പ്രഭാസ് ചിത്രം 'രാജാസാബ്' നാളെ തിയേറ്ററുകളിൽ
രാജൻ സക്കറിയയായി മമ്മൂട്ടി വീണ്ടുമെത്തുമോ?; ചർച്ചയായി 'കസബ'