പാട്ടുകൾക്ക് ക്രെഡിറ്റ് ലഭിക്കുന്നില്ല, സിനിമാഗാന രചയിതാക്കളുടെ പ്രതിഫലനം കൂട്ടണം, ആവശ്യവുമായി കൂട്ടായ്മ

Published : Apr 06, 2023, 11:43 AM IST
പാട്ടുകൾക്ക് ക്രെഡിറ്റ് ലഭിക്കുന്നില്ല, സിനിമാഗാന രചയിതാക്കളുടെ പ്രതിഫലനം കൂട്ടണം, ആവശ്യവുമായി കൂട്ടായ്മ

Synopsis

യൂട്യൂബിൽ പാട്ടിടുമ്പോൾ സംഗീത സംവിധായകന്റെയും നടീ നടന്മാരുടേയും പേരുകൾ ഉൾപ്പെടുത്തുമെങ്കിലും ഗാനരചയിതാക്കളെ മനപ്പൂർവം ഒഴിവാക്കുകയാണ്

കൊച്ചി : ചലച്ചിത്രഗാനങ്ങൾക്കുള്ള പ്രതിഫലം വർധിപ്പിക്കണമെന്ന് ഗാനരചയിതാക്കൾ. കൊച്ചിയിൽ ചേർന്ന ഗാന രചയിതാക്കളുടെ യോഗത്തിലാണ് ആവശ്യം. യൂട്യൂബിൽ പാട്ടിടുമ്പോൾ പേരൊഴിവാക്കുന്നത് റോയൽട്ടിയെ ബാധിക്കുന്നുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. പേരെടുത്ത മുതിർന്ന ഗാനരചയിതാക്കൾക്ക് പോലും കിട്ടുന്നത് തുച്ഛമായ വേതനമാണ്. അയൽ സംസ്ഥാനങ്ങളിലേയും ബോളിവുഡിലേയും പാട്ടെഴുത്തുകാർ മികച്ച വരുമാനം നേടുമ്പോൾ ഇവിടെ പലർക്കും പ്രതിഫലത്തിന് വേണ്ടി വഴക്കുണ്ടാക്കേണ്ട സ്ഥിതിയാണ്. ഇത് മാറാൻ നിർമ്മാതാക്കളും സംവിധായകരും മുൻകൈ എടുക്കണമെന്നും ഗാന രചയിതാക്കളുടെ കൂട്ടായ്മയായ രചന ആവശ്യപെട്ടു.

യൂട്യൂബിൽ പാട്ടിടുമ്പോൾ സംഗീത സംവിധായകന്റെയും നടീ നടന്മാരുടേയും പേരുകൾ ഉൾപ്പെടുത്തുമെങ്കിലും ഗാനരചയിതാക്കളെ മനപ്പൂർവം ഒഴിവാക്കുകയാണ്. സ്ട്രീമിംഗ് അപ്പുകളിലും ഇത് തന്നെ സ്ഥിതി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റേഡിയോ സ്റ്റേഷനുകൾ പാട്ടുകൾക്ക് ക്രെഡിറ്റ് നൽകുന്നില്ലെന്നും ഈ അവഗണന അവസാനിപ്പിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

Read More : റാബീസ് വാക്സിനെടുത്തു, ശരീരം തളർന്നു; ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി 14 കാരന്റെ കുടുംബം

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍