
മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്‍കി നിതീഷ് കെ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമാ താരങ്ങൾ എന്ന ചിത്രത്തിന്റെ പൂജാ കർമ്മം എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്നു. ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജോസ് തോമസ് മുഖ്യാതിഥിയായിരുന്നു. വേണു ബി നായർ, ശ്രീമൂലനഗരം മോഹൻ, നിർമ്മാതാവ് നൗഷാദ് ആലത്തൂർ, ക്യാമറാമാൻ ഉത്പൽ വി നായനാർ, എം ഡി സുകുമാരൻ, കലാഭവൻ അൻസാർ, നാസർ ലത്തീഫ്, കോബ്ര രാജേഷ്, മജീദ് എടവനക്കാട്, ബിഗ് ബോസ് താരം ഡോ. രജിത് കുമാർ, ശാന്തകുമാരി, യമുന റാണി, ബിന്ദു വരാപ്പുഴ, ജൂവൽ ബേബി, ബിഗ് ബോസ് താരം നാദിറ മെഹറിൻ, ശ്രീ പദ്മ, സംവിധായകൻ ചെറിയാൻ മാത്യു, വാഴൂർ ജോസ് തുടങ്ങിയ ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മഞ്ഞളീസ് ഫിലിം കമ്പനി നമോ പിക്ചേഴ്സുമായി സഹകരിച്ച് ജോൺസൺ മഞ്ഞളി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പൽ വി നായനാർ നിർവ്വഹിക്കുന്നു. കലാസംവിധാനം സഹസ് ബാല, ചമയം കൃഷ്ണൻ പെരുമ്പാവൂർ, വസ്ത്രാലങ്കാരം കുക്കു ജീവൻ, എഡിറ്റർ കപിൽ കൃഷ്ണ, സ്റ്റിൽസ് മോഹൻ കൊല്ലം, സോണി പത്തനംതിട്ട, നിർമ്മാണ നിയന്ത്രണം മഞ്ഞളീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മുരളി എരുമേലി,
പി ആർ ഒ- എ എസ് ദിനേശ്, ഓൺലൈൻ പി ആർ ഒ- ഷെജിൻ ആലപ്പുഴ. എറണാകുളം, തൃശൂർ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.
ALSO READ : പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും; 'എന്‍റെ പ്രിയതമന്' 29 ന്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ