പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും; 'എന്‍റെ പ്രിയതമന്' 29 ന്

Published : Nov 19, 2024, 09:37 PM IST
പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും; 'എന്‍റെ പ്രിയതമന്' 29 ന്

Synopsis

പി സേതു രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

മിഥുൻ മദൻ, ദാലി കരൺ, ഗൗരി കൃഷ്ണ, മൈഥിലി എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പി സേതു രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എന്റെ പ്രിയതമന് എന്ന ചിത്രം നവംബർ 29 ന് പ്രദർശനത്തിനെത്തുന്നു. ചിത്രവർണ്ണ ഫിലിംസിന്റെ ബാനറിൽ ആർ രഞ്ജി നിർമ്മിക്കുന്ന ഈ റൊമാന്റിക് മ്യൂസിക് ചിത്രത്തിൽ ഇന്ദ്രൻസ്, സുധീഷ്, മധുപാൽ, പി ശ്രീകുമാർ, പ്രേംകുമാർ, കൊച്ചുപ്രേമൻ, ശിവജി ഗുരുവായൂർ, റിസബാവ, അനു, കെ പി എ സി ലളിത, അംബിക മോഹൻ, ബേബി നയന തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്നു.

രാജു വാര്യര്‍ ഛായാഗ്രഹണം നിർവ്വഹിക്കുന്നു ഡോ. എം ജെ സദാശിവൻ എഴുതിയ വരികൾക്ക് ആൽബർട്ട് വിജയൻ സംഗീതം പകരുന്നു. കെ ജെ യേശുദാസ്, ജാനകി, കെ എസ് ചിത്ര എന്നിവരാണ് ഗായകർ. എഡിറ്റർ കെ ശ്രീനിവാസ്, പ്രൊഡക്ഷൻ കൺട്രോളർ എ ഡി ശ്രീകുമാർ, കല മധു രാഘവൻ, മേക്കപ്പ് ബിനീഷ് ഭാസ്കർ, വസ്ത്രാലങ്കാരം അനിൽ ചെമ്പൂർ, സ്റ്റിൽസ് മോഹൻ സുരഭി, പരസ്യകല രമേശ് എം ചാനൽ, കൊറിയോഗ്രാഫി അഖില മനു ജഗത്, ആക്ഷൻ റൺ രവി, ഡിഐ മഹാദേവൻ, സൗണ്ട് ഹരികുമാർ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : കോമഡി ത്രില്ലറുമായി ഇന്ദ്രജിത്ത്; 'ഞാന്‍ കണ്ടതാ സാറേ' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം