ഛായാഗ്രാഹകൻ ഓം പ്രകാശും സംവിധായകനാകുന്നു, ചിത്രത്തില്‍ ധനുഷ് നായകൻ

Published : Mar 25, 2024, 03:28 PM IST
ഛായാഗ്രാഹകൻ ഓം പ്രകാശും സംവിധായകനാകുന്നു, ചിത്രത്തില്‍ ധനുഷ് നായകൻ

Synopsis

സംവിധായകനാകാൻ ഓം പ്രകാശും.

തിരുച്ചിത്രമ്പലം, മാരി, നാനേ വരുവേൻ തുടങ്ങിയവയിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഛായാഗ്രാഹകനാണ് ഓം പ്രകാശ്. സംവിധായകനായും അരങ്ങേറാനിരിക്കുകയാണ് ഓം പ്രകാശ്. ധനുഷായിരിക്കും ഓം പ്രകാശ് ആദ്യമായി സംവിധായകനാകുമ്പോള്‍ നായകനായെത്തുക. ചിത്രം നിര്‍മിക്കുന്നതും ധനുഷായിരിക്കും.

ഇളയരാജയായി ധനുഷ് വേഷമിടുന്ന ഒരു ചിത്രം അടുത്തിടെ പ്രഖ്യാപിച്ചത് ചര്‍ച്ചയായി മാറിയിരുന്നു.. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച ഹിറ്റ് സംഗീത സംവിധായകൻ ഇളയരാജയായി തമിഴ് നടൻ ധനുഷെത്തുമ്പോള്‍ സംവിധാനം അരുണ്‍ മതേശ്വരൻ ആണ്. ബയോപ്പിക്കിന്റെ അനൗണ്‍സ്‍മെന്റ് പോസ്റ്ററും പുറത്തുവിട്ടിരുന്നു. ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ സിനിമ ക്യാപ്റ്റൻ മില്ലര്‍ വൻ വിജയം നേടിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

ധനുഷ് നായകനായി വേഷമിടുന്ന പുതിയ ചിത്രം രായനാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഏപ്രില്‍ 11നായിരിക്കും ധനുഷ് സംവിധായകനുമാകുന്ന ചിത്രം രായൻ റിലീസ് ചെയ്യുക എന്നാണ് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്. രായൻ വൈകിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലോക്‍സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ധനുഷ് ചിത്രം വൈകിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോള്‍ റിലീസ് തിയ്യതിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.

എസ് ജെ സൂര്യ ധനുഷിന്റെ സംവിധാനത്തിലുള്ള രായനില്‍ പ്രതിനായകനായി എത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുന്ദീപ് കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. ഒരുപാട് സര്‍പൈസുകള്‍ ധനുഷ് തന്റെ ചിത്രമായ രായനില്‍ ഒളിപ്പിച്ചിട്ടുണ്ട് എന്നാണ് തമിഴകത്ത് പ്രധാന ചര്‍ച്ച. കഥയടക്കമുള്ള സസ്‍പെൻസുകള്‍ നീങ്ങണമെങ്കില്‍ എന്തായാലും ചിത്രം റിലീസ് ചെയ്യുന്നതുവരെ കാത്തുനില്‍ക്കുകയേ നിവര്‍ത്തിയുള്ളൂ. രായന്റെ നിര്‍മാണം സണ്‍ പിക്ചേഴ്‍സ്. ഛായാഗ്രാഹണം ഓം പ്രകാശ്. ഫസ്റ്റ് ലുക്കില്‍ ഞെട്ടിക്കുന്ന ലുക്കില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു.

Read More: 'സിജോ കബളിപ്പിച്ചു', മോഹൻലാലിനോടും തുറന്നു പറഞ്ഞ് റോക്കി, വെളിപ്പെടുത്തലില്‍ ഞെട്ടി മറ്റുള്ളവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്