'എമ്പുരാന്‍' ബജറ്റ് എത്ര? ഛായാ​ഗ്രാഹകന്‍ സുജിത്ത് വാസുദേവ് പറയുന്നു

Published : Mar 01, 2025, 04:51 PM IST
'എമ്പുരാന്‍' ബജറ്റ് എത്ര? ഛായാ​ഗ്രാഹകന്‍ സുജിത്ത് വാസുദേവ് പറയുന്നു

Synopsis

മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളിലെത്തും

മലയാള സിനിമയിലെ അപ്കമിം​ഗ് റിലീസുകളില്‍ ഏറ്റവും ശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാ​ഗം എന്നതുതന്നെയാണ് ആ ഹൈപ്പിന് പ്രധാന കാരണം. മലയാള സിനിമ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ കാന്‍വാസില്‍ എത്തുന്ന ചിത്രവുമാണ് എമ്പുരാന്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബജറ്റ് എത്രയെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്‍റെ ഛായാ​ഗ്രാഹകനായ സുജിത്ത് വാസുദേവ്.

സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് സുജിത്ത് വാസുദേവ് എമ്പുരാന്‍റെ ബജറ്റിനെക്കുറിച്ച് പറയുന്നത്. നിര്‍മ്മാതാവ് എന്ന നിലയില്‍ ആന്‍റണി പെരുമ്പാവൂരിന് ഈ ചിത്രത്തിലുള്ള ആവേശത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ചിത്രത്തിന്‍റെ വലിപ്പത്തെക്കുറിച്ചും ബജറ്റിനെക്കുറിച്ചുമൊക്കെ സുജിത്ത് പറയുന്നത്. ആന്‍റണി പെരുമ്പാവൂരിന് എക്സൈറ്റ്മെന്‍റ് നഷ്ടപ്പെട്ടിരുന്നുവെങ്കില്‍ ഇത്ര വലിയ ചിത്രം ഈ രീതിയില്‍ അദ്ദേഹം മുന്നോട്ട് കൊണ്ടുപോകുമായിരുന്നില്ലെന്ന് സുജിത്ത് വാസുദേവ് പറയുന്നു. 140- 150 കോടിയാണ് എമ്പുരാന്‍റെ മുടക്കുമുതല്‍ എന്നാണ് ഛായാ​ഗ്രാഹകന്‍ പറയുന്നത്. ഈ ഫ്രാഞ്ചൈസിയുടെ ആദ്യ ഭാ​ഗമായ ലൂസിഫറിന്‍റെ ഛായാ​ഗ്രഹണവും സുജിത്ത് വാസുദേവ് ആണ് നിര്‍വ്വഹിച്ചത്.

ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്. മാര്‍ച്ച് 27 നാണ് ചിത്രത്തിന്‍റെ റിലീസ്.

ALSO READ : 'എനിക്കു വേണ്ടി പൂജ കഴിപ്പിച്ച ആരാധകർ വരെയുണ്ട്'; ശ്രീവിദ്യ മുല്ലച്ചേരി പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു