യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും ക്രൈം ത്രില്ലറുമായി എം പത്മകുമാര്‍: റോഷന്‍ നായകന്‍ ചിത്രീകരണം ആരംഭിച്ചു

Published : Mar 01, 2025, 03:08 PM IST
യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും ക്രൈം ത്രില്ലറുമായി എം പത്മകുമാര്‍: റോഷന്‍ നായകന്‍ ചിത്രീകരണം ആരംഭിച്ചു

Synopsis

എം. പത്മകുമാർ തന്‍റെ പുതിയ ചിത്രത്തിന് കൂർഗ് ജില്ലയിലെ കുശാൽ നഗറിൽ തുടക്കം കുറിച്ചു. 2017-ൽ കണ്ണൂരിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള റിയലിസ്റ്റിക് ക്രൈം ത്രില്ലറാണ് ചിത്രം.

കുശാൽ നഗര്‍: കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ള ബുദ്ധ കേന്ദ്രമായ ടിബറ്റൻ കോളനിയുടെ സാന്നിദ്ധ്യത്തിലൂടെ ശ്രദ്ധേയമായ കുശാൽ നഗറിൽ എം. പത്മകുമാർ തന്‍റെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു. വൗ സിനിമാസിന്‍റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ഈ ചിത്രം നിർമിക്കുന്നു. വൗ സിനിമാസിന്‍റെ നാലാമതു ചിത്രം കൂടിയാണിത്.

കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ, പ്രിയൻ ഓട്ടത്തിലാണ്. സീക്രട്ട് ഹോം,എന്നീ ചിത്രങ്ങളായിരുന്നു വൗ സിനിമാസിന്‍റെ മുൻ ചിത്രങ്ങൾ.  ഫെബ്രുവരി ഇരുപത്തിയെട്ട് വെള്ളിയാഴ്ച്ച കുശാൽ നഗറിലെ  ഹെഗ്ഡള്ളിഗ്രാമത്തിൽ തികച്ചുംലളിതമായിട്ടായിരുന്നു തുടക്കം.

ക്രിയേറ്റീവ്ഹെഡ്ഡും, ലൈൻ പ്രൊഡ്യൂസറുമായ നിഖിൽ. കെ. മേനോൻ സ്വിച്ചോൺ നിർവ്വഹിച്ചപ്പോൾ ഫസ്റ്റ് ക്ലാപ്പ് നൽകിയത് മുക്കം പൊലീസ് സർക്കിൾ ഇൻസ്പക്ടർ അൻഷാദാണ്. ഈ ചിത്രം രണ്ടായിരത്തി പതിനേഴിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. കണ്ണൂർ ഇരിട്ടിയിലായിരുന്നു ഈ സംഭവം അരങ്ങേറിയത്.

അന്ന് ഈ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് അൻഷാദ് . അദ്ദേഹത്തിന്‍റെ മൂലകഥയിൽ നിന്നും ഷാജി മാറാടാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ഏറെ ശ്രദ്ധേയമായ ഇലവിഴാ പൂഞ്ചിറ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഷാജി മാറാടാണ്.

പൂർണ്ണമായും റിയലിസ്റ്റിക്ക് ക്രൈം ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിന്‍റെ അവതരണം. തുടക്കം മുതൽ തികഞ്ഞ ഉദ്വേഗം നിലനിർത്തിക്കൊ ണ്ടുള്ള അവതരണമാണ് പത്മകുമാർ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.  ഒപ്പം ഇമോഷനും ഏറെ പ്രാധാന്യം നൽകുന്നുണ്ട് ഈ ചിത്രം.

യുവനടന്മാരിൽ ശ്രദ്ധേയനായ റോഷൻ മാത്യുവാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ എസ്.ഐ. അജീബ്. എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്  ഏഷ്യാനെറ്റ് 'കോമഡി ഷോയിലെ അവതാരികയായും,
കിസ്മത്ത്, എന്ന ചിത്രത്തിലെ നായികയുമായി തിളങ്ങിയ ശ്രുതി മേനോനാണ് ഈ ചിത്രത്തിലെ നായിക.

ബൈജു സന്തോഷ്, വിനീത് തട്ടിൽ, ഷാജു ശ്രീധർ,  തമിഴിലും, മലയാളത്തിലുമായി ശ്രദ്ധേയരായ ഹരീഷ്, വിനോദ് സാഗർ, എന്തി വരും,അതുല്യ ചന്ദ്രൻ, മാസ്റ്റർ ആര്യൻ. എസ്. പൂജാരി ബേബിമിത്രാ  സഞ്ജയ്, എന്നിവരും പ്രധാന താരങ്ങളാണ്.  ഷിബു ചക്രവർത്തി,സന്തോഷ് വർമ്മ, എന്നിവരുടെ  ഗാനങ്ങൾക്ക് ജെറി അമൽദേവ്, മണികണ്ഠൻ അയ്യപ്പ  എന്നിവർ ഈണം പകർന്നിരിക്കുന്നു.

ഛായാഗഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ്- രഞ്ജൻ ഏബ്രഹാം. കലാസംവിധാനം - സാബുറാം മേക്കപ്പ് - പി.വി. ശങ്കർ. കോസ്റ്റും - ഡിസൈൻ- അയിഷാ സഫീർസേട്ട്. നിശ്ചല ഛായാഗ്രഹണം. സലീഷ് പെരിങ്ങോട്ടുകര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ, അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് - പ്രസാദ് യാദവ്, ഗോപൻകുറ്റ്യാനിക്കാട്. സഹ സംവിധാനം - ആകാശ് എം, കിരൺ ചന്ദ്രശേഖരൻ, സജി മുണ്ടൂർ. ഉണ്ണി വരദം  ഫിനാൻസ് കൺട്രോളർ - ആശിഷ് പാലാ പ്രൊഡകഷൻ മാനേജേഴ്സ് - അതുൽ കൊടുമ്പാടൻ, അനിൽ ആസാദ്' പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. പ്രതാപൻ കല്ലിയൂർ  പ്രൊഡക്ഷൻ - കൺട്രോളർ - പ്രവീൺ.ബി.മേനോൻ. കൂർഗ്, കണ്ണർ, തലശ്ശേരി, ഇരിട്ടി, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍‍ഒ വാഴൂർ ജോസ്.

പ്രദീപ് രംഗനാഥന്‍ തമിഴകത്ത് പുതിയ താരം ഉയരുന്നു: 'ഡ്രാഗണിന്‍റെ' കുതിപ്പ് കോളിവുഡിനെ അമ്പരപ്പിക്കുന്നു!

കുഞ്ചാക്കോ ബോബന്‍റെ ഹിറ്റ് ചിത്രം; 'ഓഫീസർ ഓൺ ഡ്യൂട്ടി' മറ്റ് ഭാഷകളിലേക്ക്, റൈറ്റ്സ് വിറ്റത് വൻ തുകയ്ക്ക്

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം