'കാലം മായ്ക്കാത്ത മുറിവില്ല'; മഞ്ജു പിള്ളയുമായി വേർപിരിഞ്ഞെന്ന് സുജിത്ത് വാസുദേവ്

Published : Apr 01, 2024, 03:59 PM ISTUpdated : Apr 01, 2024, 04:22 PM IST
'കാലം മായ്ക്കാത്ത മുറിവില്ല'; മഞ്ജു പിള്ളയുമായി വേർപിരിഞ്ഞെന്ന് സുജിത്ത് വാസുദേവ്

Synopsis

കഴിഞ്ഞ കുറച്ച് കാലമായി ഇരുവരും വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകളും അഭ്യൂഹങ്ങളും പരന്നിരുന്നു.

ടി മഞ്ജു പിള്ളയുമായി വിവാഹമോചിതനായെന്ന് ഛായാ​ഗ്രാഹകൻ സുജിത് വാസുദേവ്. 2020 മുതൽ വേർ പിരിഞ്ഞാണ് കഴിഞ്ഞതെന്നും കഴിഞ്ഞ മാസം നിയമപരമായി ബന്ധം വേർപ്പെടുത്തി എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് കാലമായി ഇരുവരും വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകളും അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല.  

"ജീവിതം ഒന്നേ ഉള്ളൂ എന്ന് തിരുമാനിച്ച് കഴിഞ്ഞാൽ പിന്നെ അതിൽ ആശയക്കുഴപ്പം ഇല്ലല്ലോ. ഒരു ജീവിതമേ ഉള്ളൂ. അതിൽ ആരോടൊക്കെ എങ്ങനെ ഒക്കെ പെരുമാറണം എന്ന് തീരുമാനിച്ചാൽ അതിൽ കൺഫ്യൂഷൻ ഇല്ല. സന്തോഷിക്കാനുള്ള കാര്യങ്ങൾ മാത്രം എടുക്കുക. ബാക്കി എല്ലാം റ്റാറ്റാ ബൈ ബൈ. എങ്കിൽ ഉറപ്പായും നിങ്ങൾ സന്തോഷവാനായിരിക്കും. ഇങ്ങനെ ഒക്കെ പറഞ്ഞാലും ഹെർട്ട് ചെയ്യും. മനുഷ്യനല്ലേ. എന്ത് പ്രശ്നം വന്നാലും സന്തോഷമായിരിക്കണം എന്ന് ചിന്തിച്ചാലും കുറെയൊക്കെ ആർട്ടിഫിഷ്യൽ സന്തോഷം ആയിരിക്കും. കുറച്ച് കഴിയുമ്പോൾ എല്ലാം ഹീൽ ആകും. കാലം മറയ്ക്കാത്ത മുറിവുകൾ ഇല്ല. 2020 മുതൽ ഞങ്ങൾ സപ്രേറ്റഡ് ആയിരുന്നു. കഴിഞ്ഞ മാസം ഞങ്ങൾ വിവാഹമോചിതരായി. നടിയെന്ന വളർച്ചയിൽ സന്തോഷം ഉണ്ട്. പല സമയത്തും അത് ചർച്ച ചെയ്തിട്ടുണ്ട്. മഞ്ജുവുമായുള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്", എന്നാണ് സുജിത്ത് വാസുദേവ് പറഞ്ഞത്. സൈന സൗത്ത് പ്ലസിനോട് ആയിരുന്നു സുജിത്തിന്റെ പ്രതികരണം.  

തമിഴല്ല, ഒന്നാമൻ മലയാള പടം; ധനുഷ്, രജനി പടങ്ങളെ സൈഡാക്കി 'മഞ്ഞുമ്മൽ' പിള്ളേർ; 2024 ടോപ് ടെൺ സിനിമകള്‍

മലയാള സിനിമ- ടെലിവിഷൻ സീരിയലിലൂടെ ശ്രദ്ധനേടിയ നടിയാണ് മഞ്ജു പിള്ള. കോമഡിയ്ക്ക് ഒപ്പം സമീപകാലത്ത് സീരിയസ് വേഷങ്ങൾ ചെയ്തും താരം പ്രേക്ഷ ശ്രദ്ധനേടിയിരുന്നു. മികച്ച സ്വഭാവ നടിക്കുന്ന അവാർഡും മഞ്ജുവിന് ലഭിച്ചിരുന്നു. സിനിമാ-സീരിയൽ കലാകാരനായ മുകുന്ദൻ മേനോനുമായി വിവാഹിതയായ മഞ്ജു പിന്നീട് വേർപിരിഞ്ഞിരുന്നു. ശേഷം 2000ത്തിൽ സുജിത് വാസുദേവുമായി വിവാഹിതയായി. ഇരുവർക്കും ഒരു മകളുമുണ്ട്. ‌മലയാള സിനിമയിലെ മുൻനിര ഛായാഗ്രാഹകന്മാരിൽ ഒരാളാണ് സുജിത്.  ലൂസിഫർ, എമ്പുരാൻ തുടങ്ങി സിനിമകളുടെ ഛായാഗ്രാഹകൻ കൂടിയാണ് ഇദ്ദേഹം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദൃശ്യം 3' മുതല്‍ 'കത്തനാര്‍' വരെ; 2026 ല്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന 14 മലയാള സിനിമകള്‍
റോഷന്റേയും സെറിന്റെയും ഗംഭീര പ്രകടനം; പ്രശാന്ത് വിജയ് ചിത്രം ഇത്തിരി നേരം നാളെ മുതൽ ഒടിടിയിൽ