
അമേരിക്കൻ രാഷ്‍ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ക്ലിന്റണ്‍- മോണിക്ക വിവാദം. വിവാദത്തെ ആസ്‍പദമാക്കി ഇംപീച്ച്‍മെന്റ്: അമേരിക്കൻ ക്രൈം സ്റ്റോറി എന്ന വെബ്‍സീരിസ് എത്തുന്നു. വെബ് സീരിസിന്റെ ഫോട്ടോ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപോഴിതാ സീരീസിന്റെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്.
അമേരിക്കൻ പേ ചാനല്‍ ആയ എഫ്‍എക്സ് നെറ്റ്‍വര്‍ക്കിലൂടെയാണ് സീരിസ് പ്രദര്‍ശിപ്പിക്കുക. സെപ്‍റ്റംബര്‍ ഏഴിന് ആണ് ആദ്യ എപ്പിസോഡ് റിലീസ് ചെയ്യുക. അമേരിക്കൻ രാഷ്‍ട്രീയത്തിലെ പ്രധാന സംഭവങ്ങളും സീരിസിന്റെ ഭാഗമാകും. ജെഫെറി ടൂബിൻ എഴുതിയ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സീരിസ് ഒരുക്കുന്നത്.
സീരിസും രാഷ്‍ട്രീയ വിവാദമായി മാറാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
മോണിക്ക ലെവിൻസ്‍കിയായി ബീനി ഫെൻഡ്‍സ്റ്റീൻ വേഷമിടുമ്പോള്‍ ബില്‍ ക്ലിന്റണായി ക്ലീവ് ഓവൻ എത്തും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.