കല്യാണമല്ലെന്ന് വ്യക്തമാക്കി ഫോട്ടോ പങ്കുവെച്ച് അനുമോള്‍, ഏറ്റെടുത്ത് ആരാധകര്‍

Web Desk   | Asianet News
Published : Aug 13, 2021, 11:40 AM ISTUpdated : Aug 13, 2021, 11:42 AM IST
കല്യാണമല്ലെന്ന് വ്യക്തമാക്കി ഫോട്ടോ പങ്കുവെച്ച് അനുമോള്‍, ഏറ്റെടുത്ത് ആരാധകര്‍

Synopsis

അനുമോളുടേതായി ടായ എന്ന സംസ്‍കൃത സിനിമയും റിലീസ് ചെയ്യാനുണ്ട്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാൻ ശ്രദ്ധ കാട്ടുന്ന നടിയാണ് അനുമോള്‍. ഓണ്‍ലൈനില്‍ അനുമോളുടെ ഫോട്ടോകള്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുമോളിന്റെ പുതിയ ഫോട്ടോയും ചര്‍ച്ചയാകുകയാണ്.

അനുമോള്‍ തന്നെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എന്റെ കല്യാണം അല്ല എന്ന് അനുമോള്‍ ഫോട്ടോയിലെ ക്യാപ്ഷനില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.ടായ എന്ന സംസ്‍കൃത സിനിമയാണ് അനുമോളുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.

 ഗോകുലം ഗോപാലൻ ആണ് ചിത്രം നിര്‍മിക്കുന്നത്.

അവളാല്‍ എന്ന് അര്‍ഥമുള്ള ടായ സംവിധാനം ചെയ്യുന്നത് ജി പ്രഭയാണ്. ഇഷ്‍ടി എന്ന സംസ്‍കൃത ചിത്രമാണ് ജി പ്രഭ ആദ്യമായി സംവിധാനം ചെയ്‍തത്. നെടുമുടു വേണുവും ടായ‍യില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.  സിനിമയുടെ ഫോട്ടോയും നേരത്തെ അനുമോള്‍ പങ്കുവെച്ചിരുന്നു (ഫോട്ടോയ്‍ക്ക് കടപ്പാട് അനുമോളിന്റെ ഇൻസ്റ്റാഗ്രാം).


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍