
18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേള മത്സരവിഭാഗത്തിലെ മികച്ച ലോങ് ഡോക്യുമെന്ററിയായി കമൽ കെ.എം സംവിധാനം ചെയ്ത ക്ലോസ് അപ്പ് അപ്പ് ക്ലോസ് - ദ മേക്കിംഗ് ഓഫ് പൊളിറ്റിക്കൽ യു ബി യു തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. രണ്ടാമത്തെ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സുഗന്ധി ഗദാധർ സംവിധാനം ചെയ്ത മൈ ഓട്ടർ ഡയറി നേടി. മികച്ച ഷോർട്ട് ഫിക്ഷനുള്ള രണ്ട് ലക്ഷം രൂപയുടെ പുരസ്കാരം ശേഖർ ബാപ്പു രംങ്കാബ്ലെ സംവിധാനം ചെയ്ത ഭിന്തില പാഠ് സ്വന്തമാക്കിയപ്പോൾ, രണ്ടാമത്തെ മികച്ച ഷോർട്ട് ഫിക്ഷനായി സഹദേബ് ദാസ് സംവിധാനം ചെയ്ത എ മൗസ് ആൻ്റ് എ മാൻ തെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക.
മികച്ച ഷോർട്ട് ഡോക്യുമെന്ററിയായി ദബലീന മജുംദാർ സംവിധാനം ചെയ്ത ഫ്രണ്ട്സ് ഓഫ് ജിലിപി ബാല (ഒരു ലക്ഷം രൂപ), രണ്ടാമത്തെ മികച്ച ഷോർട് ഡോക്യുമെന്ററിയായി അശുതോഷ് ജാറെ സംവിധാനം ചെയ്ത കോൾ ഡിഗ്ഗേഴസ് ഓഫ് ഇന്ത്യ (50,000 രൂപ) തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിർമ്മിക്കപ്പെട്ട ചിത്രങ്ങൾക്കായുള്ള മികച്ച ക്യാമ്പസ് ഷോർട് ഫിലിം പുരസ്കാരം (50,000 രൂപ) മുഹമ്മദ് ജസീൽ സംവിധാനം ചെയ്ത ' മാരാ ' സ്വന്തമാക്കി. സാങ്കേതിക മികവിനുള്ള പുരസ്കാരങ്ങളിൽ, ലോങ് ഡോക്യുമെന്ററി വിഭാഗത്തിലെ മികച്ച എഡിറ്റിങ്ങിനുള്ള കുമാർ ടാക്കീസ് അവാർഡിന് (20,000 രൂപയും പ്രശസ്തിപത്രവും) സജീഷ് സ്വാമിനാഥൻ (ക്ലോസ് അപ്പ് അപ്പ് ക്ലോസ് - ദ മേക്കിംഗ് ഓഫ് പൊളിറ്റിക്കൽ യു ബി യു) അർഹനായി. ഡോക്യുമെന്ററി വിഭാഗത്തിലെ മികച്ച ഛായാഗ്രഹണത്തിനുള്ള ശശി ആനന്ദ് മെമ്മോറിയൽ അവാർഡ് (25,000 രൂപയും പ്രശസ്തിപത്രവും) പ്രേം കൃഷ്ണ അക്കട്ടു (ഓട്ടോ ക്വീൻസ്) സ്വന്തമാക്കി.
ലോങ്ങ് ഡോകുമെൻ്ററി വിഭാഗത്തിൽ ഗോയിങ് സോളോക്കും (സംവിധാനം: അമേയ ഗോർ), ഷോർട് ഡോക്യുമെൻ്ററി വിഭാഗത്തിൽ ലൂണാർ ബേർഡ്സിനും (സംവിധാനം: സൃഷ്ടി ഗാർഗ്), ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ മരം മരംകൊത്തിക്കും (സംവിധാനം: ഡാർവിൻ അണ്ണാകുമാർ) , ക്യാമ്പസ് ഫിലിംസ് വിഭാഗത്തിൽ ഒഴുക്കിനും (സംവിധാനം: വിഷ്ണു പുഷ്കരൻ) സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. ഷോർട്ട് ഫിക്ഷൻ വിഭാഗം ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നസീം ആസാദിനും (ചിത്രം: പാരഡൈസ് ഫോൾ)അഭിനയത്തിനുള്ള പുരസ്കാരം ശുഭാംഗി ഭുജ്പാലും (ചിത്രം: ആൻ ഓയിസ്റ്റർ ലൈഫ്) നേടി.
മധു ഇറവങ്കര (ചെയർപേഴ്സൺ), കെ.ആർ. ബീന, ബ്ലെയ്സ് ജോണി എന്നിവരടങ്ങുന്ന സമിതിയാണ് ലോങ് ഡോക്യുമെന്ററികളുടെ തിരഞ്ഞെടുപ്പ് നടത്തിയത്. ലീനസ് കണ്ണോത്ത് ചെയർപേഴ്സണും ബെറ്റിമോൾ മാത്യു, സനിൽ എബ്രഹാം എന്നിവർ അംഗങ്ങളുമായ സമിതി ഷോർട് ഫിക്ഷൻ വിഭാഗത്തിലും, സി.എസ്. വെങ്കിടേശ്വരൻ ചെയർപേഴ്സണും ജോൺ സാമുവൽ, വിനിത ജോസഫ് എന്നിവർ അംഗങ്ങളുമായ സമിതി ഷോട് ഡോക്യുമെന്ററി വിഭാഗത്തിലും വിധിനിർണ്ണയം നടത്തി. ക്യാമ്പസ്, ആനിമേഷൻ, മ്യൂസിക് വീഡിയോ വിഭാഗങ്ങളിൽ ജ്യോതിഷ് കുമാർ (ചെയർപേഴ്സൺ), ബിനോയ് സദാശിവൻ, അർച്ചന വാസുദേവ്, മഹേഷ് ഗോപാൽ എന്നിവരും ഇന്റർനാഷണൽ വിഭാഗത്തിൽ പൂജ ഗുപ്ത (ചെയർപേഴ്സൺ), ലിജിൻ ജോസ്, ചന്തു എസ്. നായർ എന്നിവരുമായിരുന്നു സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ