ആശ്വസിപ്പിക്കാൻ അജിത്തിന്റെ വീട്ടിലെത്തി സിഎം വിജയ്, ആലിം​ഗനം ചെയ്ത് സ്വീകരിച്ചു, കൂടെ സുഹൃത്ത് തൃഷയും

Published : May 31, 2026, 07:27 AM IST
Ajith Vijay

Synopsis

അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് ദുബായിലായിരുന്ന അജിത്. 2023 മാർച്ചിലായിരുന്നു അജിത്തിന്റെ പിതാവ് പി.എസ്. മണി അന്തരിച്ചത്.

ചെന്നൈ: നടൻ അജിത് കുമാറിന്റെ അമ്മ മോഹിനിയുടെ മരണത്തിൽ അനുശോചനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ് അജിത്തിന്റെ വീട്ടിലെത്തി. ചെന്നൈയിലെ വീട്ടിൽ എത്തി വിജയ് അനുശോചനം അറിയിച്ചു. യുഎഇയിൽ ആയിരുന്ന അജിത് വൈകീട്ടാണ് ചെന്നൈയിലെ വീട്ടിൽ എത്തിയത്. നടിയും സുഹൃത്തുമായ തൃഷക്കൊപ്പമാണ് വിജയ് എത്തിയത്. അജിത് വീടിന് പുറത്തിറങ്ങി വന്ന് മുഖ്യമന്ത്രിയെ ആലിംഗനം ചെയ്തു. വിജയ് മുഖ്യമന്ത്രിയായ ശേഷം ആ​ദ്യമായാണ് ഇരുവരും കാണുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അജിത്തിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചത്. ചെന്നൈ പാലവാക്കത്തെ വസതിയിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് ദുബായിലായിരുന്ന അജിത്. 2023 മാർച്ചിലായിരുന്നു അജിത്തിന്റെ പിതാവ് പി.എസ്. മണി അന്തരിച്ചത്. അജിത്തിന്റെ മാതാവിന്റെ വിയോഗത്തിൽ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ലോകകപ്പ് കാലത്ത് കാല്‍പന്തിന്‍റെ സൗന്ദര്യവുമായി 'ബോളാഗോളം'; ഫസ്റ്റ് ലുക്ക് എത്തി
'അജ:സുന്ദരി' സിനിമാസംഘം പണം നല്‍കാതെ മുങ്ങിയെന്ന വ്യാപാരികളുടെ പരാതി; പ്രതികരണവുമായി ആഷിക് അബു