
ദിലീഷ് പോത്തന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന മഹേഷിന്‍റെ പ്രതികാരത്തിലെ ഒരു ഹിറ്റ് ഡയലോഗ് ആയിരുന്നു കമോണ്‍ഡ്രാ മഹേഷേ എന്നത്. ഇപ്പോഴിതാ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ടൈറ്റിലുമായി ഒരു മലയാള ചിത്രം എത്തുകയാണ്. കമോണ്‍ഡ്രാ എലിയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാര്‍ ആണ്. സിനിമയുടെ ചിത്രീകരണം ഏറ്റുമാനൂരില്‍ ആരംഭിച്ചു.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. നന്ദകുമാര്‍ ഫിലിംസിന്‍റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. അന്യഗ്രഹ ജീവികളുടെ കഥ പറയുന്ന ഈ സിനിമയിൽ എന്തുകൊണ്ട് ഭൂമിയെ തേടി അന്യഗ്രഹ ജീവികൾ വരുന്നുയെന്നതും ഇവിടെ എത്തുന്ന അവരെ മലയാളികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതും നർമ്മത്തിൽ ചാലിച്ച് ദശൃവൽക്കരിക്കുന്നു. അമേരിക്ക, കേരളം, ബെംഗളൂരു എന്നിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും. പി ആർ ഒ- എ എസ് ദിനേശ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം