മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സിനിമാ സീരിയൽ താരം ആൻ മരിയ
വീട്ടുവിശേഷങ്ങളും സീരിയൽ വിശേഷങ്ങളും പങ്കുവെച്ച് മിനിസ്ക്രീൻ താരം ആൻമരിയ. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്. സോഫ്റ്റ്‍വെയർ എൻജിനീയറും വ്ളോഗറുമായ ഷാൻ ജിയോയെ മൂന്നു വർഷങ്ങൾക്കു മുൻപാണ് ആൻമരിയ വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു. എന്നാൽ തങ്ങൾ ഇപ്പോൾ സെപ്പറേറ്റഡ് ആണ് എന്നും ആൻമരിയ വെളിപ്പെടുത്തി.
''ഷാൻ ജിയോയെ വിവാഹം ചെയ്തിട്ട് മൂന്നു വർഷമേ ആയുള്ളൂ. ഇപ്പോൾ ഞങ്ങൾ സെപ്പറേറ്റഡ് ആണ്. ആ സമയത്ത് ഞാനും മോളും ഒരുപാട് വിഷമിച്ചു. ആ വിഷമം പോകാനും അത്തരം ചിന്തകളിൽ നിന്നും മാറാൻ വേണ്ടിയുമാണ് ഒരു നായ്ക്കുട്ടിയെ വാങ്ങിയത്. പ്രധാനമായും മോൾക്കു വേണ്ടിയാണ് അതിനെ വാങ്ങിയത്. സെപ്പറേഷനെക്കുറിച്ച് ഒരുപാട് പറയാൻ ആഗ്രഹിക്കുന്നില്ല. കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുന്നതിനേക്കാൾ നല്ലത് ആദ്യം തന്നെ പിരിയുന്നതാണ്'', ആൻമരിയ പറഞ്ഞു.
''ലൊക്കേഷനിൽ പോകുമ്പോൾ മകളെ മിസ് ചെയ്യാറുണ്ട്. ഞാൻ ഷൂട്ടിങ്ങിന് പോകുമ്പോൾ മോളും അമ്മയും വീട്ടിൽ ജോലി ചെയ്യുന്ന ചേച്ചിയുമാണ് ഇവിടെ ഉണ്ടാകാറ്. അവരെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിലൊക്കെ എന്തു ചെയ്യുകയാണെന്നറിയാൻ വീട്ടിൽ സിസിടിവി വെച്ചിട്ടുണ്ട്. മകളെ വീട്ടിൽ നിർത്തിയിട്ടു പോകുമ്പോൾ സ്വാഭാവികമായും ഒരു പേടിയൊക്കെ ഉണ്ടാകുമല്ലോ'', ആൻമരിയ കൂട്ടിച്ചേർത്തു.
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സിനിമാ സീരിയൽ താരം ആൻ മരിയ. ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടികുട്ടി, എൻറെ മാതാവ് തുടങ്ങി പല സീരിയലുകളിലും വേഷമിട്ടു. വെൽക്കം ടു സെൻട്രൽ ജയിൽ, മാസ്ക്, അയാൾ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ സിനിമകളിലും ചില വെബ് സീരീസുകളിലും ആൻമരിയ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ടം മാത്രം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ഫുഡ് വ്ളോഗറും ട്രാവൽ കണ്ടന്റ് ക്രിയേറ്ററുമാണ് ഷാൻ ജിയോ. സോഫ്റ്റ്‍വെയർ എൻജിനീയറായിരുന്ന അദ്ദേഹം ജോലി ഉപേക്ഷിച്ചാണ് ഫുൾ ടൈം വ്ളോഗിങ്ങിലേക്ക് തിരിഞ്ഞത്.
ALSO READ : 'ആദ്യകാഴ്ചയിൽ തന്നെ 'സ്പാർക്ക്' തോന്നി'; സൗഹൃദകഥ പറഞ്ഞ് മഞ്ജുവും സിമിയും
