ലൈംഗികാധിക്ഷേപം; നടി അനുഷ്ക ശര്‍മ്മയ്ക്കെതിരെ ഗൂര്‍ഖ സംഘടനകള്‍

By Web TeamFirst Published May 23, 2020, 11:27 AM IST
Highlights

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത വെബ് സീരീസായ പാതല്‍ ലോകില്‍ ലൈംഗികമായി അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയെന്നാണ് അനുഷ്കയ്ക്കെതിരായ ആരോപണം. 

ദില്ലി: ബോളിവുഡ‍് നടി അനുഷ്ക ശര്‍മ്മക്കെതിരെ പരാതിയുമായി ഗൂര്‍ഖ അസോസിയേഷന്‍. ഓൾ അരുണാചൽ പ്രദേശ് ​ഗൂർഖ യൂത്ത് അസോസിയേഷൻ ആണ് അനുഷ്കയ്ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത വെബ് സീരീസായ പാതല്‍ ലോകില്‍ ലൈംഗികമായി അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയെന്നാണ് അനുഷ്കയ്ക്കെതിരായ ആരോപണം. 

ഭാരതീയ ഗൂര്‍ഖ യുവ പരിസംഗും ഭാരതീയ ഗൂര്‍ഖ പരിഷത്തിന്‍റെ യൂത്ത് വിംഗും ചേര്‍ന്ന് ചിത്രത്തിനെതിരെ ഓണ്‍ലൈന്‍ ക്യാംപയിന്‍ നടത്തിയിരുന്നു. ഗൂര്‍ഖകള്‍ക്കെതിരായ ലൈംഗികാധിക്ഷേപം നടത്തുന്ന സീന്‍ സീരീസില്‍ നിന്ന് നീക്കം ചെയ്യണമെന്നും സബ്ടൈറ്റില്‍ അടക്കം ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

മേഘാലയയിലെ ഖാസി വിഭാഗത്തില്‍പ്പെടുന്നതെന്ന് വ്യക്തമാക്കുന്ന സീരീസിലെ വനിതാ കഥാപാത്രത്തിനെതിരെയാണ് മോശം പരാമര്‍ശം നടത്തിയിരിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. ഗൂര്‍ഖ സമുദായത്തിനെതിരെ വംശീയാധിക്ഷേപം നടത്തുന്നതാണ് ഈ പരാമര്‍ശമെന്നും അവര്‍ പരാതിയില്‍ പറയുന്നു.  

ഇത്തരം പരാമര്‍ശങ്ങള്‍ ഒരു വിഭാഗത്തെ മാത്രം അധിക്ഷേപിക്കുന്നതല്ല, വംശീയാധിക്ഷേപത്തെതന്നെ സാധാരണമാക്കും. ആളുകള്‍ക്കിടയില്‍ ഒരു പ്രത്യേക സമുദായത്തെക്കുറിച്ചുള്ള ചിത്രം തന്നെ ഇങ്ങനെയായി മാറുമെന്നും ഭാരതീയ ​​ഗൂർഖ യുവ പരിസംഘിന്റെ അധ്യക്ഷന്‍ നന്ദ കിരാതി ദെവാന്‍ പറഞ്ഞു

click me!