പ്രിയദര്‍ശന്‍റെ 'കൊറോണ പേപ്പേഴ്സ്' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

Published : May 05, 2023, 08:52 AM IST
പ്രിയദര്‍ശന്‍റെ 'കൊറോണ പേപ്പേഴ്സ്' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

Synopsis

ഏപ്രില്‍ 6 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം കൊറോണ പേപ്പേഴ്സ് ഒടിടിയിലെ സ്ട്രീമിം​ഗ് ആരംഭിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഏപ്രില്‍ 6 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ഷെയ്ന്‍ നിഗം നായകനായ ചിത്രത്തില്‍ സിദ്ദിഖ്, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. യുവതലമുറ താരങ്ങള്‍ക്കൊപ്പം പ്രിയദര്‍ശന്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്.

തമിഴ് ചിത്രം എട്ട് തോട്ടകളില്‍ നിന്നും അതിന് പ്രചോദനമായ അകിര കുറോസാവ ചിത്രം സ്ട്രേ ഡോഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ചിത്രം എന്നാല്‍ അതില്‍ നിന്നൊക്കെ വേറിട്ട രീതിയിലാണ് പ്രിയദര്‍ശന്‍ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്‍റെ കഥ. തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസിന്‍റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

 

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിനു ശേഷം പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. അതേസമയം എംടിയുടെ കഥകളെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്ലിക്സ് ആന്തോളജിയിലെ രണ്ട് ചിത്രങ്ങള്‍ ഒരുക്കുന്നതും പ്രിയദര്‍ശനാണ്. ഇതില്‍ ഓളവും തീരവും എന്ന ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ ആണ്.

ALSO READ : 'ഇതാ മറ്റൊരു കേരള സ്റ്റോറി'; ചേരാവള്ളി ജമാഅത്ത് നടത്തിയ ഹിന്ദു വിവാഹത്തിന്‍റെ വീഡിയോ പങ്കുവച്ച് റഹ്‍മാന്‍

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും