
ഷാരൂഖ് ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ജവാൻ'. തമിഴ് സംവിധായകൻ ആറ്റ്ലി ആദ്യമായി ഒരുക്കുന്ന ബോളിവുഡ് ചിത്രമാണ് ജവാൻ. ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തുന്നത് നയൻതാരയാണ്. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് പ്രേക്ഷകരും ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്.
ജവാന്റെ റിലീസ് മാറ്റിവച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. 2023 ജൂണ്‍ രണ്ട് ആണ് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഈ ദിവസത്തിന് പകരം ഓഗസ്റ്റിൽ ആകും ജവാൻ റിലീസ് ചെയ്യുക എന്നാണ് പുതിയ വിവരം.
ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാൻ തിയറ്ററുകളിൽ എത്തുന്നത്. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. 'ജവാന്റെ' ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം, ജവാനിൽ അല്ലു അർജുൻ ഉണ്ടാകുമെന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് നിരസിച്ച ഓഫറാണ് അല്ലു വീണ്ടും സ്വീകരിച്ചത് എന്നാണ് വിവരം. ഏകദേശം ഒരു മാസം അല്ലുവിന്‍റെ ജവാനിലെ ഭാഗം മുംബൈയിൽ ചിത്രീകരിച്ചുവെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വാർത്തകൾ സത്യമാണെങ്കിൽ അല്ലു അഭിനയിക്കുന്ന ആദ്യ ഹിന്ദി ചിത്രം ആയിരിക്കും ജവാൻ.
എക്സൈസ് ആ പ്രമുഖ നടന്റെ കാർ പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമ തീർന്നേനെ: ബാബുരാജ്
പഠാന്‍ ആണ് ഷാരൂഖ് ഖാന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നാല് വർഷത്തിന് ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ചിത്രം റിലീസ് ദിനം മുതൽ ബോക്സ് ഓഫീസ് കീഴടക്കിയിരുന്നു. 1000കോടി ക്ലബ്ബില്‍ ചിത്രം ഇടംപിടിച്ചിരുന്നു. ജനുവരി 25നാണ് സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാൻ റിലീസ് ചെയ്തത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ