
പ്രമുഖ കോസ്റ്റ്യും ഡിസൈനർ സ്റ്റെഫി സേവ്യർ സംവിധാന രംഗത്തേക്കെത്തുന്നു. ബിത്രീഎം ക്രിയേഷൻസിന്റെ പുതിയ ചിത്രമാണ് സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്നത്. 'ബുള്ളറ്റ് ഡയറീസ്' എന്ന ചിത്രത്തിനു ശേഷം ബീത്രീ എം ക്രിയേഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണിത്.പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിൽ ആ നാടിന്റെ സംസ്‍കാരവും ഭാഷയും, ആചാരങ്ങളുമെല്ലാം കോർത്തിണക്കി തികഞ്ഞ ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഒരു കുടുംബത്തിൽ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ തികഞ്ഞ നർമ്മത്തിലൂടെ അവതരിപ്പിക്കുകയാണ്. ഒപ്പം ചില സന്ദേശങ്ങളും ഈ ചിത്രം നൽകുന്നു. ചന്ദ്രു സെൽവ രാജാണ് ഛായാഗ്രാഹകൻ. ഷറഫുദ്ധീൻ, രജിഷാ വിജയൻ സൈജു കുറുപ്പ് , അൽത്താഫ് സലിം, വിജയരാഘവൻ, സുനിൽ സുഗത, ബിജു സോപാനം, ബിന്ദു പണിക്കർ, എന്നിവരും തെരഞ്ഞെടുക്കപ്പെട്ട ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു
'മഹേഷ് ഗോപാൽ, ജയ് വിഷ്‍ണു എന്നിവരുടേതാണു തിരക്കഥ. 'ഹൃദയം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് സംഗീത സംവിധായകൻ. എഡിറ്റിംഗ്: അപ്പു ഭട്ടതിരിപ്പാട്. കലാസംവിധാനം ജയൻ ക്രയോൺ, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ സനൂജ് ഖാൻ. നിർമ്മാണ നിർവ്വഹണം - ഷബീർ മലവെട്ടത്ത്. സെപ്റ്റംബർ പത്തൊമ്പതിന് പത്തനംതിട്ടയിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രമാണ് ഷറഫുദ്ധീന്റേതായി പൂര്‍ത്തിയാകുന്നത്. ഒരിടവേളയ്‍ക്ക് ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് ഇത്. ആദില്‍ മൈമൂനത്ത് അഷ്‍റഫാണ് സംവിധാനം ചെയ്യുന്നത്. രജിഷ വിജയൻ വേഷമിട്ട് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഫഹദ് നായകനായ 'മലയൻകുഞ്ഞാ'ണ്.
Read More : എസ് ഷങ്കറിന്റെ രാം ചരണ്‍ ചിത്രം കെങ്കേമമാക്കാൻ എസ് ജെ സൂര്യയും
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ