
കരിയറില്‍ ആവേശകരമായ ഒരു ഘട്ടത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ എന്ന അഭിനേതാവിന്‍റെ നിലവിലെ പ്രയാണം. നിര്‍മ്മിച്ച ആദ്യ ചിത്രം മേപ്പടിയാന്‍ കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും തിയറ്ററുകളില്‍ മികച്ച വിജയമാണ് നേടിയത്. വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ് ലീ അടക്കം നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് ഉണ്ണി മുകുന്ദന്‍റേതായി വരാനിരിക്കുന്നത്. അതില്‍ ഒരു ചിത്രത്തിന്‍റെ ടൈറ്റില്‍ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. ആന്‍റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്‍ണു ശശിശങ്കര്‍ ആണ്. തൃശൂര്‍ അകമല ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രത്തിനൊപ്പമാണ് ഉണ്ണി മുകുന്ദന്‍റെ സോഷ്യല്‍ മീഡിയ കുറിപ്പ്.
പുതിയ ചിത്രത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍
ചില നിയോഗങ്ങൾ അങ്ങനെ ആണ് നമ്മളെ തേടി എത്തും… ഗുജറാത്തിൽ നിന്ന് സിനിമാ മോഹവുമായി കേരളത്തിൽ എത്തിയ കാലം മുതൽ തുടങ്ങിയതാണ് ഞാനും ഈ ഫോട്ടോയിൽ കാണുന്ന അകമല ധർമ്മ ശാസ്താ ക്ഷേത്രവും തമ്മിലുള്ള ബന്ധം, മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഞാനും അയ്യനും തമ്മിലുള്ള ബന്ധം. തൃശ്ശൂരിൽ നിന്ന് ഷൊർണൂരിൽ എന്റെ അമ്മാവന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ഞാൻ ഇവിടെ ദര്‍ശനം തുടങ്ങിയത്. കഴിഞ്ഞ 15 വർഷമായി അത് തുടരുന്നു. ആദ്യ കാലങ്ങളിൽ ബസിൽ യാത്ര ചെയ്യുമ്പോൾ ബസിനുള്ളിൽ നിന്ന് പ്രാർത്ഥിക്കുമായിരുന്നു. ഞാൻ ആദ്യം വരുമ്പോൾ ഒരു പ്രതിഷ്ഠ മാത്രം ആണ് ഉണ്ടായിരുന്നത്. എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ദുഖങ്ങളും എല്ലാം പങ്കുവച്ചിരുന്നത് ഇവിടെ ആണ്. കാലക്രമേണ ഇത് വലിയ ക്ഷേത്രമായി മാറി. എന്റെ അയ്യനോടൊപ്പം ഞാനും വളർന്നു. എന്റെ യാത്ര അതുവഴി ബസിൽ നിന്നും പിന്നീട് ബൈക്കിലും കാറിലും ഒക്കെ ആയി മാറി. അത്യാവശ്യം അറിയപ്പെടുന്ന നടനും നിർമ്മാതാവുമൊക്കെയായി ഇന്നും യാത്ര തുടരുന്നു.!
ALSO READ : 'വിനയന്‍ ഈ കഥ എന്തുകൊണ്ട് സിനിമയാക്കിയെന്ന് എനിക്ക് മനസിലായി'; മാലാ പാര്‍വ്വതി പറയുന്നു
ഇന്ന് ഈ ഓർമ്മകൾ എന്റെ മനസിലേക്കു വരാൻ കാര്യം എന്നെ തേടി മറ്റൊരു ഭാഗ്യം കൂടി എത്തിയിരിക്കുന്നു. എന്റെ പുതിയ സിനിമയുടെ പൂജ എരുമേലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വച്ച് 12-ാം തീയതി നടക്കുകയാണ്. എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ രണ്ടു ചിത്രങ്ങൾ ആയ മല്ലുസിംഗ് നിർമിച്ച ആന്റോ ചേട്ടനും മാമാങ്കം സിനിമ നിർമ്മിച്ച വേണു ചേട്ടനും ചേർന്ന് ആണ് നിർമ്മാണം. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്നു. എന്നെ തേടി എത്തിയ ആ നിയോഗം എന്താണ് എന്ന് അറിയണമെങ്കിൽ ചിത്രത്തിന്റെ ടൈറ്റിൽ നിങ്ങൾ അറിയണം. അതിനു 12-ാം തീയതി വരെ കാത്തിരിക്കണം. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകും എന്ന പ്രതീക്ഷയോടെ…. നിങ്ങളുടെ സ്വന്തം ഉണ്ണി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ