ഇളയരാജയുടെ ഗാനങ്ങൾ അനുമതിയില്ലാതെ ഓൺലൈനിലും ടിവിയിലും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

By Web TeamFirst Published Jun 4, 2019, 6:13 PM IST
Highlights

റോയൽറ്റിയുടെ പേരിൽ ഇളയരാജയ്ക്ക് അനുകൂലമായുള്ള ഉത്തരവ് ചോദ്യം ചെയ്ത് ചില ഓൺലൈൻ മ്യൂസിക് കമ്പനികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്

ചെന്നൈ:  ഇളയരാജയുടെ ഗാനങ്ങൾ അനുമതിയില്ലാതെ ഓൺലൈൻ മാധ്യമങ്ങളിലും ടിവി ചാനലുകളിലും ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി . റോയൽറ്റിയുടെ പേരിൽ ഇളയരാജയ്ക്ക് അനുകൂലമായുള്ള ഉത്തരവ് ചോദ്യം ചെയ്ത് ചില ഓൺലൈൻ മ്യൂസിക് കമ്പനികൾ നൽകിയ ഹർജിയിലാണ് ഉത്തരവ് . 

നേരത്തെ പഴയ ഹിറ്റ് ഗാനങ്ങള്‍ വീണ്ടും സിനിമകളില്‍ ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ രൂക്ഷമായി  പ്രതികരിച്ചിരുന്നു.  തൃഷയും വിജയ് സേതുപതിയും മുഖ്യവേഷത്തിലെത്തി തമിഴകം കീഴടക്കിയ 96 ല്‍  ഇളയരാജയുടെ പഴയ ഹിറ്റ് ഗാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ സംസാരിച്ചിരുന്നു. 

click me!