'ജാ​ഗ്രതയാണ് വേണ്ടത്, നേരിടും... ഒന്നായി'; മോഹൻലാൽ

By Web TeamFirst Published Jun 4, 2019, 4:04 PM IST
Highlights

നിപ പകരാനുള്ള കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള ബോധവത്ക്കരണ വിവരങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചു.
 

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് ഏറെ ഞെട്ടലോടെയാണ് ജനങ്ങൾ കേട്ടത്. വടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയില്‍ ഒരു സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21-കാരനിലും നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ ജാ​ഗ്രതാ നിർദ്ദേശവുമായി നിരവധി പേരാണ് രം​ഗത്തെത്തി കൊണ്ടിരിക്കുന്നത്.  വേണ്ടത് ഭയമല്ല, മറിച്ച് ജാഗ്രതയാണ് എന്ന സന്ദേശവുമായാണ് നടൻ മോഹന്‍ലാല്‍ രം​ഗത്തെത്തിയിരിക്കുന്നത്. നിപയെ ഒന്നിച്ച് നേരിടാമെന്നും മോഹന്‍ലാല്‍ പഞ്ഞു. 

ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ ​രം​ഗത്തെത്തിയത്. നിപ പകരാനുള്ള കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള ബോധവത്ക്കരണ വിവരങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചു.

നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍!എന്നായിരുന്നു മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.

അതേസമയം കേരളത്തിന് എല്ലാ സഹായവും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധൻ അറിയിച്ചിട്ടുണ്ട്.

click me!