'അണലി' വെബ്സീരീസിന്റെ റിലീസ് അനുമതി തടഞ്ഞ് കോടതി, മുഖ്യപ്രതി ജോളിയുടെ പരാതിയിൽ നടപടി

Published : Oct 07, 2026, 07:22 PM IST
Anali

Synopsis

കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയാണ് അണലി ഒരുങ്ങുന്നത്. ജോളി ജോസഫ് ആയി ലിയോണ ലിഷോയ് ആണ് എത്തുന്നത്.

കൊച്ചി: കൂടത്തായി കൂട്ടകൊലപാതകത്തെ ആസ്പദമാക്കി നിർമിച്ച അണലി വെബ്സീരീസിന്റെ റിലീസ് തടഞ്ഞ് കോടതി. കേസിലെ മുഖ്യപ്രതി ജോളി ജോസഫ് നൽകിയ പരാതിയിലാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയാണ് അണലി ഒരുങ്ങുന്നത്. ജോളി ജോസഫ് ആയി ലിയോണ ലിഷോയ് ആണ് എത്തുന്നത്. ലിയോണയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രം കൂടിയാകും ഇത്. നേരത്തെ 'കറി ആൻഡ് സയനൈഡ്' എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയും ‘കൂടത്തായി’ എന്ന പേരിൽ ടെലിവിഷൻ പരമ്പരയും ഈ കേസിനാസ്പദമായി ഒരുങ്ങിയിരുന്നു.

സിരീസില്‍ പ്രധാന കഥാപാത്രമായി നിഖില വിമലും എത്തുന്നുണ്ട്. ഏഷ്യാവില്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സിരീസ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക. മിഥുന്‍ മാനുവല്‍ തോമസിനൊപ്പം ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് സിരീസിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. നേരത്തെ അലമാര എന്ന മിഥുന്‍ മാനുവല്‍ ചിത്രത്തിന്‍റെ രചയിതാവും ആന്‍മരിയ കലിപ്പിലാണ്, അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങളുടെ സഹരചയിതാവുമായിരുന്നു ജോണ്‍ മന്ത്രിക്കല്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഒന്നാം സമ്മാനം 10,000 രൂപ; റീല്‍സ് മത്സരം പ്രഖ്യാപിച്ച് ടീം 'സ്പ്രിംഗ്'
പ്രധാന കഥാപാത്രങ്ങളായി റോഷൻ ബഷീറും രാഹുൽ രാജഗോപാലും; ത്രില്ലര്‍ സിനിമയുടെ ചിത്രികരണം പൂർത്തിയായി