ഒന്നാം സമ്മാനം 10,000 രൂപ; റീല്‍സ് മത്സരം പ്രഖ്യാപിച്ച് ടീം 'സ്പ്രിംഗ്'

Published : Oct 07, 2026, 05:57 PM IST
spring malayalam movie team announced a reels contest

Synopsis

ശ്രീലാൽ നാരായണൻ സംവിധാനം ചെയ്യുന്ന റൊമാൻ്റിക് ത്രില്ലർ ചിത്രം 'സ്പ്രിംഗ്' ഒക്ടോബർ 30-ന് തിയറ്ററുകളിൽ എത്തും.

ത്രില്ലിനൊപ്പം പ്രണയവും പ്രതികാരവുമായി മലയാളിക്ക് വേറിട്ട അനുഭവം ഒരുക്കാന്‍ സ്പ്രിംഗ് എന്ന ചിത്രം തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഒക്ടോബർ 30 നാണ് സിനിമയുടെ റിലീസ്. തദവസരത്തില്‍ സിനിമാസ്വാദകര്‍ക്ക് വേണ്ടി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ടീം പുറത്തുവിട്ട "കണ്ണാടി പെണ്ണേ” എന്ന ഗാനം ഉപയോഗിച്ച് റീൽ ചെയ്യുന്നതിനൊപ്പം അത് കൊളാബ് ആയി പോസ്റ്റ് ചെയ്യുകയും വേണം. ഇതിലൂടെ പ്രേക്ഷകര്‍ക്ക് ക്യാഷ് പ്രൈസ് നേടാനാകും. ഏറ്റവും കൂടുതല്‍ റീച്ച് നേടുന്നയാള്‍ക്ക് ഒന്നാം സമ്മാനമായ പതിനായിരം രൂപ ലഭിക്കും.

യുവതാരങ്ങളായ ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബദുഷാസ് സിൽവർ സ്ക്രീൻ എൻ്റർടെയ്ൻമെൻ്റ്, ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, ശ്രീലാൽ എം എൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും ചെയ്യുന്നു. പന്ത്രണ്ട് വർഷത്തോളമായി പരസ്യ സംവിധായകനായി പ്രശസ്തമായ പല ബ്രാൻഡുകളുടെയും കൂടെ പ്രവർത്തിച്ചയാളാണ് ശ്രീലാൽ. 80 ശതമാനം ഭിന്നശേഷിക്കാരനായ ശ്രീലാൽ, അത്തരം വെല്ലുവിളികളെയെല്ലാം നേരിട്ട് സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അടുത്തിരിക്കുകയാണ്.

ഒക്ടോബർ 30 ന് തിയേറ്ററുകളിൽ എത്തുന്ന 'സ്പ്രിംഗ്' എന്ന പുതിയ റൊമാൻ്റിക് ത്രില്ലറിൻ്റെ പുതിയ റീൽസ് ചലഞ്ച് പ്രഖ്യാപിച്ച പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ ഉണ്ണി ലാലു, പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ, ഉണ്ണി രാജ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സുനിൽ ജി പ്രകാശനാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സിനോജ് അയ്യപ്പൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം അലോഷ്യ പീറ്റർ ആണ് ഒരുക്കിയിരിക്കുന്നത്. പി.ആർ.ഒ- പി ശിവപ്രസാദ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രധാന കഥാപാത്രങ്ങളായി റോഷൻ ബഷീറും രാഹുൽ രാജഗോപാലും; ത്രില്ലര്‍ സിനിമയുടെ ചിത്രികരണം പൂർത്തിയായി
ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിൻ്റെ 'ഞാൻ ഗഗൻ' ഒക്ടോബർ 9 ന് റീ റിലീസ്