
ഹൈദരാബാദ്: നടൻ അല്ലു അർജുന് വലിയ ആശ്വാസമായി കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി. 'പുഷ്പ 2' പ്രീമിയറിനിടെ ഡിസംബര്‍ 4ന് യുവതി തിക്കിലും തിരക്കിലും പെട്ട കേസിലാണ് പുഷ്പ 2 നായകനായ അല്ലു അര്‍ജുന്‍റെ ജാമ്യ വ്യവസ്ഥകളിൽ കോടതി ഇളവ് വരുത്തിയത്. എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം എന്ന വ്യവസ്ഥ കോടതി ഒഴിവാക്കി.
ആവശ്യാനുസരണം ചിക്കാട്‌പള്ളി പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയോടെ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ച ശേഷം വിദേശയാത്ര നടത്താനും കോടതി അനുമതി നൽകിയിട്ടുണ്ട്.
ഓരോ യാത്രയുടെയും യാത്രാ ഷെഡ്യൂൾ എസ്എച്ച്ഒയെ അറിയിക്കാനും കുറ്റപത്രം സമർപ്പിക്കുന്നത് വരെ ഏത് വിദേശ രാജ്യത്തായാലും താമസിക്കുന്ന സ്ഥലത്തിന്‍റെ വിശദാംശങ്ങൾ നൽകാനും അല്ലുവിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ബാക്കിയുള്ള ജാമ്യ വ്യവസ്ഥകളിൽ മാറ്റമില്ലെന്ന് ജനുവരി 10 ലെ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് താരം നൽകിയ ഹർജിയെ തുടർന്നാണ് കോടതിയുടെ തീരുമാനം.
ജനുവരി 3 ന് അല്ലു അർജുന് റെഗുലർ ജാമ്യം അനുവദിച്ചപ്പോൾ, രണ്ട് മാസത്തേക്ക് എല്ലാ ഞായറാഴ്ചയും രാവിലെ 10 നും ഉച്ചയ്ക്ക് 1 നും ഇടയിൽ അല്ലെങ്കിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. വിദേശ യാത്രയും വിലക്കിയിരുന്നു.
കൂടാതെ, അന്വേഷണവുമായി സഹകരിക്കാനും നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ ഇടപെടുന്നതിൽ നിന്നും സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും കോടതി അല്ലുവിനോട് നിർദ്ദേശിച്ചിരുന്നു.
ഡിസംബർ 13ന് അല്ലു അർജുൻ കേസില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നാലാഴ്ചത്തെ ഇടക്കാല ജാമ്യം തെലങ്കാന ഹൈക്കോടതി അനുവദിച്ചിരുന്നു. അടുത്തിടെ 'പുഷ്പ 2' പ്രീമിയറിനിടെ ഡിസംബര്‍ 4ന് യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതി എന്ന യുവതിയുടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ മകനെ അല്ലു സന്ദര്‍ശിച്ചിരുന്നു.
'മാര്‍ക്കോ' കണ്ട് അല്ലു അര്‍ജുന്‍; ഉണ്ണി മുകുന്ദന്‍റെ ആക്ഷന്‍ രംഗങ്ങള്‍ക്കും അഭിനന്ദനം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ