കൊവിഡ് 19: ആരോഗ്യം വീണ്ടെടുത്തു, ചികിത്സയിലിരുന്ന നടന്‍ ടോം ഹാങ്ക്‌സ് ആശുപത്രി വിട്ടു

Web Desk   | Asianet News
Published : Mar 17, 2020, 08:20 AM ISTUpdated : Mar 19, 2020, 06:01 PM IST
കൊവിഡ് 19: ആരോഗ്യം വീണ്ടെടുത്തു, ചികിത്സയിലിരുന്ന നടന്‍ ടോം ഹാങ്ക്‌സ് ആശുപത്രി വിട്ടു

Synopsis

നിരവധി തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ടോം ഹാങ്ക്‌സ് തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലിരിക്കെയാണ് ഓസ്‌ട്രേലിയയില്‍ വച്ച് കൊവിഡ് സ്ഥിരീകരിച്ചത്.  

സിഡ്‌നി: കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ ടോം ഹാങ്ക്‌സ് ആശുപത്രി വിട്ടു. ഓസ്‌ട്രേലിയയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അതേസമയം അദ്ദേഹത്തിന്റെ ഭാര്യ റിത വില്‍സണ്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. 

നിരവധി തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ടോം ഹാങ്ക്‌സ് തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലിരിക്കെയാണ് ഓസ്‌ട്രേലിയയില്‍ വച്ച് കൊവിഡ് സ്ഥിരീകരിച്ചത്. ഗായികയും ഗാനരചയിതാവുമായ വില്‍സണ്‍ കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് സിഡ്‌നിയിലും ബ്രിസ്‌ബേനിലും സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇരുവരുമായി നേരിട്ട് ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രാലയം ശ്രമം നടത്തിയിരുന്നു. 

ഓസ്‌ട്രേലിയയില്‍ ഇതുവരെ 400 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ മരിച്ചു. തങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെ കുറിച്ചും ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്‍രെ പരിചരണത്തെക്കുറിച്ചും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍