കരുതലിന് ഒറ്റ വാക്കേയുള്ളൂ; നഴ്‍സുമാരെ പ്രകീര്‍ത്തിച്ച് ഷാജി കൈലാസ്

By Web TeamFirst Published Apr 15, 2020, 11:29 PM IST
Highlights
നഴ്‍സുമാരുടെ പ്രവര്‍ത്തികള്‍ക്ക് ആദരവുമായി സംവിധായകൻ ഷാജി കൈലാസ്.
കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തനങ്ങളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളാണ് നമുക്ക് കരുതലാകുന്നത്. ഇതാ നഴ്‍സുമാരെ അഭിനന്ദിച്ച് സംവിധായകൻ ഷാജി കൈലാസ് രംഗത്ത് എത്തിയിരിക്കുന്നു.

കരുത്തൻ,  സ്വതന്ത്രൻ,  പ്രചോദനം,  കഠിനാധ്വാനം, വിശ്വസനീയമായത്, നിശ്ചയദാര്‍ഢ്യം, വിശ്വസ്‍തൻ, സമർപ്പിതൻ , കരുതൽ, അനുകമ്പയുള്ളവൻ, എല്ലാത്തിനും ഒരു പേര് മാത്രമേയുള്ളൂ. നഴ്‍സ്. ഷാജി കൈലാസ് നഴ്‍സുമാരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. അവൾ ഒരു മാലാഖയാണ്, അവളുടെ പുഞ്ചിരി നിരവധി ജീവിതങ്ങളെ തിരികെ കൊണ്ടുവരുന്നു. ജോലിക്ക് ആദ്യം എത്തുന്നതും അവസാനം പോകുന്നതും അവളാണ്. അവൾ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോകുന്നു, ഒരു മാലാഖയെന്ന നിലയിൽ അവളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുക. എല്ലാ നഴ്‌സുമാർക്കും വലിയ സല്യൂട്ട് എന്നും ഫോട്ടോ ഷെയര്‍ ചെയ്‍ത് ഷാജി കൈലാസ് എഴുതിയിരിക്കുന്നു.
click me!