രക്തദാനം ചെയ്യാൻ മുന്നോട്ടുവരണം, യുവാക്കളോട് അഭ്യര്‍ഥനയുമായി സണ്ണി വെയ്‍ൻ

Web Desk   | Asianet News
Published : Apr 13, 2020, 11:29 AM IST
രക്തദാനം ചെയ്യാൻ മുന്നോട്ടുവരണം, യുവാക്കളോട് അഭ്യര്‍ഥനയുമായി സണ്ണി വെയ്‍ൻ

Synopsis

കൊവിഡ് ഭീതിയെ തുടര്‍ന്ന് രക്തദാനം ചെയ്യാൻ ആള്‍ക്കാര്‍ മടിക്കുന്നുവെന്ന് സണ്ണി വെയ്‍ൻ.

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൌണാണ്.  അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തനങ്ങളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം കൊവിഡ് ഭീതി മൂലം രക്തദാനം അടക്കമുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ മറക്കുന്ന രീതിയുമുണ്ട്. രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി സണ്ണി വെയ്ൻ സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തി.

ഞാൻ എറണാകുളം ലേയ്‍ക്ക് ഷോര്‍ ആശുപത്രയിലാണ് ഉള്ളത്. രക്തദാനവുമായി ബന്ധപ്പെട്ട കാര്യത്തിന് വന്നതായിരുന്നു. രക്തദാനത്തിന്റെ പ്രധാന്യത്തെ കുറിച്ചാണ് പറയുന്നത്. കൊവിഡ് ഭീതി മൂലം രക്തദാനത്തിന് തയ്യാറാകാത്ത രീതിയാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ വളരെ അത്യാവശ്യമുള്ള ഓപ്പറേഷൻ മുടങ്ങുകയാണ്. പ്രത്യേകിച്ച് ക്യാൻസര്‍ ഓപ്പറേഷൻ. എനിക്ക് യുവാക്കളോട് പറയാനുള്ളത്, രക്തദാനത്തിന് മുന്നോട്ടിറങ്ങേണ്ട ആവശ്യമുണ്ട്. ലേക്ക് ഷോര്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കുമായി ബന്ധപ്പെടാനുള്ള നമ്പര്‍ പറയാം.  70348554419. മറ്റു ആശുപത്രികളിളെ ബ്ലഡ് ബാങ്കുകളായി ബന്ധപ്പെടാൻ എറണാകുളം നോര്‍ത്ത് എഎസ്ഐ വിനോദ് കൃഷ്‍ണയുടെ നമ്പറില്‍ ( 7012711744) വിളിക്കാമെന്നും സണ്ണി വെയ്‍ൻ പറയുന്നു.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാടിൻ്റെ പശ്ചാത്തലത്തിൽ മിസ്റ്ററി ഫാൻ്റസി ത്രില്ലർ; 'സംഭവം അദ്ധ്യായം ഒന്ന്' മാർച്ച്‌ 6 ന്
'റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 48 കോടിയോ'; ബോക്സ് ഓഫീസ് കണക്കുകള്‍ വെറുതെയെന്ന് മല്ലിക സുകുമാരന്‍