‘രണ്ട് പേർക്ക് മാത്രം കൊവിഡ് എന്നത് ആശ്വാസകരം; ഇതൊരു അപാരമായ ഉത്തരവാദിത്വം കൂടിയാണ്‘: മിഥുൻ മാനുവൽ തോമസ്

By Web TeamFirst Published Apr 12, 2020, 10:24 PM IST
Highlights

വ്യക്തിപരമായി സർക്കാർ നിർദേശങ്ങൾ സാധ്യമായ എല്ലാ രീതിയിലും തുടർന്നും പിന്തുടരാൻ താൻ തീരുമാനിച്ചതായും മിഥുൻ മാനുവൽ തോമസ് കുറിക്കുന്നു.
 

കൊച്ചി: കേരളത്തിന്‍റെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ഇന്ന് രണ്ട് പേർക്ക് മാത്രം കൊവിഡ് എന്നത് ആശ്വാസകരമാണെന്നും ഈ രണ്ട്, വീണ്ടും പത്തോ ഇരുപതോ ആകാതെ തുടർച്ചയായി പൂജ്യം തന്നെ ആക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണെന്നും മിഥുൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

വ്യക്തിപരമായി സർക്കാർ നിർദേശങ്ങൾ സാധ്യമായ എല്ലാ രീതിയിലും തുടർന്നും പിന്തുടരാൻ താൻ തീരുമാനിച്ചതായും മിഥുൻ മാനുവൽ തോമസ് കുറിക്കുന്നു.

മിഥുൻ മാനുവൽ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രണ്ട് പേർക്ക് മാത്രം കോവിഡ് എന്നത് ആശ്വാസകരമാണ്.. !! അതോടൊപ്പം ഇതൊരു അപാരമായ ഉത്തരവാദിത്വം ആണ്... ഈ രണ്ട്, വീണ്ടും പത്തോ ഇരുപതോ ആകാതെ തുടർച്ചയായി പൂജ്യം തന്നെ ആക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം..!! ലോകത്തിനു മുഴുവൻ മാതൃക ആകാനുള്ള ചുമതല..! വ്യക്തിപരമായി, സർക്കാർ നിർദേശങ്ങൾ സാധ്യമായ എല്ലാ രീതിയിലും തുടർന്നും പിന്തുടരാൻ തീരുമാനിച്ചു.. !! Come on guys.. !! നമ്മളാണ് മാതൃക.. !! We are the flag bearers.. !! 👍✌️💪💪

click me!